പാലക്കാട് മുഖംമൂടി സംഘം ഗൃഹനാഥനെ കെട്ടിയിട്ട് കഴുത്തില്‍ കത്തിവെച്ച് 25പവനും പണവും കവര്‍ന്നു
ചുവട്ടുപാടം സ്വദേശി സാം പി ജോണിന്റെ വീട്ടിലാണ് മോഷണം നടന്നത്. വടക്കഞ്ചേരി പോലിസും ഫോറന്‍സിക് വിദഗ്ദരും അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം.

പാലക്കാട്: വടക്കഞ്ചേരി ചുവട്ടുപാടത്ത് മുഖം മൂടി ധരിച്ചെത്തിയ സംഘം ഗൃഹനാഥനെ കെട്ടിയിട്ട് 25 പവനോളം സ്വര്‍ണവും പണവും കവര്‍ന്നു. ചുവട്ടുപാടം സ്വദേശി സാം പി ജോണിന്റെ വീട്ടിലാണ് മോഷണം നടന്നത്. വടക്കഞ്ചേരി പോലിസും ഫോറന്‍സിക് വിദഗ്ദരും അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ ആറംഗ സംഘം സാമിന്റെ വീടിനകത്ത് കയറി കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. മോഷ്ടാക്കള്‍ ഉടുമുണ്ട് കൊണ്ട് സാമിന്റെ കൈകള്‍ കൂട്ടിക്കെട്ടുകയും വായില്‍ ടേപ്പ് ഒട്ടിക്കുകയും ചെയ്തു.
25 പവന്‍ സ്വര്‍ണവും ഒരു വജ്രാഭരണവും പണവും നഷ്ടപ്പെട്ടു. ആക്രമണത്തില്‍ സാം പി ജോണിന്റെ മൂന്ന് പല്ലുകള്‍ അടര്‍ന്നുവീണു. കവര്‍ച്ചാസംഘം മടങ്ങിയ ശേഷം അയല്‍വാസികളെ സാം തന്നെ വിളിച്ച് വരുത്തുകയായിരുന്നു. വടക്കഞ്ചേരി പോലിസും ഫോറന്‍സിക് ഉദ്യോഗസ്ഥരും വീട്ടിലെത്തി പരിശോധനകള്‍ നടത്തി. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കളുടെ പക്കല്‍ കെഎല്‍ 11 രജിസ്‌ട്രേഷനിലുളള ഒരു കാറും ഉണ്ടായിരുന്നതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചു വരികയാണ്. പ്രദേശത്ത് സമാനമയ കവര്‍ച്ച നടത്തിയവരെ കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്. വടക്കഞ്ചേരിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും സാമും ഭാര്യ ജോളിയും ചികിത്സ തേടി.
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര് ഫ്രണ്ട് മുന് പ്രവര്ത്തകര്ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്ദ്ദിച്ച് മുതുകില് 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT