Sub Lead

പരപ്പനങ്ങാടി കോഓപ്പറേറ്റിവ് സര്‍വ്വീസ് ബാങ്കിലെ മോഷണം; 11 വര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍

വളാഞ്ചേരി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ പൂക്കാട്ടിരി അത്തിപ്പറ്റ എന്ന സ്ഥലത്ത് ഒളിവില്‍ താമസമുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അവിടെ നടത്തിയ അന്വോഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്

പരപ്പനങ്ങാടി കോഓപ്പറേറ്റിവ് സര്‍വ്വീസ് ബാങ്കിലെ മോഷണം; 11 വര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍
X

പരപ്പനങ്ങാടി: അഞ്ചപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന പരപ്പനങ്ങാടി കോഓപ്പറേറ്റീവ് ബാങ്കിന്റെ പിന്‍ഭാഗത്തുള്ള ജനല്‍ചില്ല് തകര്‍ത്ത് രണ്ട് ഗ്രില്‍ കമ്പികള്‍ ഇളക്കിമാറ്റി അകത്ത്കടന്ന കളവ് നടത്തിയ കേസിലെ പ്രതിയെ പ്രത്യേക അേന്വാഷണ സംഘം 11 വര്‍ഷത്തിന് ശേഷം പിടികൂടി. നിരവധി മോഷണക്കേസില്‍ പ്രതിയായ തമിഴ്‌നാട് കുറുവ സംഘത്തിലെ കുഞ്ഞന്‍ എന്ന അറമുഖനെയാണ് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പിടികൂടിയത്. വളാഞ്ചേരി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ പൂക്കാട്ടിരി അത്തിപ്പറ്റ എന്ന സ്ഥലത്ത് ഒളിവില്‍ താമസമുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അവിടെ ദിവസങ്ങളോളം നടത്തിയ അന്വോഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പേരില്‍ ഗുരുവായൂര്‍,ചാവക്കാട്, പൊന്നാനി, കല്‍പ്പകഞ്ചേരി, മഞ്ചേരി എന്നീ സ്‌റ്റേഷനിലും മറ്റും കളവ് കേസുകള്‍ ഉണ്ട്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.മലപ്പുറം ജില്ലാ പോലിസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്‍, പരപ്പനങ്ങാടി ഇന്‍സ്പക്ടര്‍ ഹണി കെ ദാസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ സലേഷ്, സജറുദ്ധീന്‍, അഭിമന്യു, ആല്‍ബിന്‍, വിപിന്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കവര്‍ച്ച ഭവന ഭേദനം,എടിഎം പൊളിക്കല്‍ എന്നിവയായി കുന്നംകുളം, പരപ്പനങ്ങാടി, താനൂര്‍, എടക്കര എന്നീ സ്‌റ്റേഷനുകളില്‍ നിരവധി മോഷണ കേസുകളിലെയും പ്രതിയാണ് ഇയാള്‍.

Next Story

RELATED STORIES

Share it