Sub Lead

മരം ഒടിഞ്ഞുവീഴുന്നത് അറിഞ്ഞ് സഹോദരിയെ രക്ഷിക്കാനെത്തിയ ഏഴുവയസുകാരി മരിച്ചു

മരം ഒടിഞ്ഞുവീഴുന്നത് അറിഞ്ഞ് സഹോദരിയെ രക്ഷിക്കാനെത്തിയ ഏഴുവയസുകാരി മരിച്ചു
X

തിരുവനന്തപുരം: നാവായിക്കുളത്ത് അയല്‍വാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞ് വീണ് ഏഴു വയസുകാരി മരിച്ചു. കുടവൂര്‍ എന്‍എന്‍ബി ഹൗസില്‍ സഹദിന്റെയും നാദിയയുടെയും മകള്‍ റിസ്‌വാന (7)യാണ് മരിച്ചത്. റിസ്‌വാനയുടെ ഒന്നരവയസുള്ള സഹോദരി വീടിനു പിറകില്‍ കളിച്ചുകൊണ്ടിരിക്കെ മരം ഒടിയുന്ന ശബ്ദം കേട്ടു. തുടര്‍ന്ന് സഹോദരിയെ രക്ഷിക്കാന്‍ റിസ്‌വാന അവിടേക്ക് ഓടിയെത്തുകയായിരുന്നു. ഈ സമയം മരം റിസ്‌വാനയുടെ ദേഹത്ത് വീണ് അപകടം സംഭവിച്ചുവെന്നാണ് വിവരം. ഗുരുതരമായി പറിക്കേറ്റ റിസ്‌വാനയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. സഹോദരിക്ക് പരിക്കില്ല.

Next Story

RELATED STORIES

Share it