Sub Lead

പ്രവാസികളുടെ മടങ്ങിവരവ്: സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കുക- പി അബ്ദുല്‍ മജീദ് ഫൈസി

സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കാപട്യവും പ്രവാസികളോട് കാണിക്കുന്ന ക്രൂരതയുമാണ്.

പ്രവാസികളുടെ മടങ്ങിവരവ്: സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കുക- പി അബ്ദുല്‍ മജീദ് ഫൈസി
X

തിരുവനന്തപുരം: പ്രവാസികള്‍ക്ക് വേണ്ടി മുതലകണ്ണീരൊഴുക്കുകയും അതോടൊപ്പം പ്രവാസികളെ കേരളത്തില്‍ എത്തിക്കുന്ന വിമാനങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാരിന് കത്തയക്കുകയും ചെയ്യുന്ന സര്‍ക്കാറിന്റെ ഒളിച്ച് കളി അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് പി അബ്ദുല്‍ മജീദ് ഫൈസി.

സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കാപട്യവും പ്രവാസികളോട് കാണിക്കുന്ന ക്രൂരതയുമാണ്. 160 ലധികം മലയാളികളാണ് ഇതിനോടകം മറ്റു രാജ്യങ്ങളില്‍ വച്ച് മരണപ്പെട്ടത്. ഈ മണ്ണ് പ്രവാസികളുടേത് കൂടിയാണന്നും കഞ്ഞി കുടിച്ചു കിടക്കുന്നത് പ്രവാസികളുടെ വരുമാനം കൊണ്ടാണന്നും മേനി പറഞ്ഞു നടന്നാല്‍ പോരാ ആത്മാര്‍ത്ഥമായ ഇടപെടലാണ് ഉണ്ടാവേണ്ടത്. ക്വാറന്റീനില്‍ കഴിയുന്നതിന് ഫീസ് വേണമെന്ന പ്രഖ്യാപനം പ്രതിഷേധം ഭയന്നാണ് പിണറായി സര്‍ക്കാര്‍ പിന്‍വലിച്ചത്. പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പ്രവാസികള്‍ക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരേ നാളെ പ്രത്യേക സംസ്ഥാന സെക്രട്ടറിയേറ്റ് കൂടി പ്രത്യക്ഷ ജനകീയ സമരത്തിന് എസ്ഡിപിഐ രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it