Sub Lead

സര്‍ക്കാറിനെ വിമര്‍ശിച്ച അട്ടപ്പാടി ആശുപത്രി സൂപ്രണ്ടിനെതിരേ പ്രതികാര നടപടി

ഡോ. പ്രഭുദാസിനെ കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് സ്ഥാനത്തു നിന്ന നീക്കി. അദ്ദേഹത്തെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്

സര്‍ക്കാറിനെ വിമര്‍ശിച്ച അട്ടപ്പാടി ആശുപത്രി സൂപ്രണ്ടിനെതിരേ പ്രതികാര നടപടി
X

അഗളി: സര്‍ക്കാറിനെ വിമര്‍ശിച്ച അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെതിരേ പിണറായി സര്‍ക്കാറിന്റെ പ്രതികാര നടപടി. ഡോ. പ്രഭുദാസിനെ കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് സ്ഥാനത്തു നിന്ന നീക്കി. അദ്ദേഹത്തെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്. ആരോഗ്യ മന്ത്രിക്കെതിരായ വിമര്‍ശനത്തിന് പിന്നാലെയാണ് സ്ഥലംമാറ്റം. ഭരണ സൗകര്യര്‍ഥമാണ് നടപടിയെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം. പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുള്‍ റഹ്മാനാണ് കോട്ടത്തറ ട്രൈബല്‍ ആശുപത്രിയുടെ ചുമതല നല്‍കിയിരിക്കുന്നത്.

ശിശുമരണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് അട്ടപ്പാടിയെ സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് പ്രഭുദാസ് ആരോപിച്ചിരുന്നു. ആരോഗ്യ മന്ത്രി വീണാജോര്‍ജിന്റെ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് പ്രസ്താവന. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയിലെ പല മെമ്പര്‍മാരും ബില്ലുകള്‍ മാറാന്‍ കൈക്കൂലി ആവശ്യപ്പെടുകയാണെന്നും ഇത് തടയാന്‍ ശ്രമിച്ചതാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് കാരണമെന്നും പ്രഭുദാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മന്ത്രി വീണാ ജോര്‍ജിന്റെ അട്ടപ്പാടി സന്ദര്‍ശന സമയത്ത് അട്ടപ്പാടി നോഡല്‍ ഓഫിസറായ തന്നെ ബോധപൂര്‍വം മാറ്റിനിര്‍ത്തിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it