Sub Lead

''സംവരണം റെയില്‍വേ പോലെയായി; ബോഗിയില്‍ കയറിയവര്‍ മറ്റുള്ളവരെ കയറാന്‍ സമ്മതിക്കുന്നില്ല:''-സുപ്രിംകോടതി

സംവരണം റെയില്‍വേ പോലെയായി; ബോഗിയില്‍ കയറിയവര്‍ മറ്റുള്ളവരെ കയറാന്‍ സമ്മതിക്കുന്നില്ല:-സുപ്രിംകോടതി
X

ന്യൂഡല്‍ഹി: രാജ്യത്തെ സംവരണസംവിധാനം റെയില്‍വേ പോലെയായെന്നും മുമ്പ് ബോഗിയില്‍ കയറിയവര്‍ പുതിയ ആളുകളെ കയറാന്‍ സമ്മതിക്കുന്നില്ലെന്നും സുപ്രിംകോടതി. മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒബിസി വിഭാഗക്കാര്‍ക്കുള്ള സംവരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് സൂര്യകാന്ത് സെന്‍ ഇങ്ങനെ പറഞ്ഞത്. ഒബിസി വിഭാഗക്കാര്‍ക്ക് രാഷ്ട്രീയ സംവരണം നല്‍കണമെന്ന് ജയന്ത് കുമാര്‍ ബാന്തിയ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അത് നടപ്പാക്കണമെന്നാണ് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ ആവശ്യപ്പെട്ടത്. തൊഴിലിലും വിദ്യാഭ്യാസത്തിലും സംവരണം ലഭിച്ചാല്‍ രാഷ്ട്രീയ പ്രാതിനിധ്യമുണ്ടാവണമെന്ന് ഉറപ്പില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി വാക്കാല്‍ പരാമര്‍ശം നടത്തിയത്.

സംവരണവുമായി ബന്ധപ്പെട്ട നിലവില്‍ തത്വങ്ങള്‍ പാലിക്കുമ്പോള്‍ തന്നെ കൂടുതല്‍ വിഭാഗങ്ങളെ തിരിച്ചറിയാന്‍ അവര്‍ ബാധ്യസ്ഥരാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് സെന്‍ പറഞ്ഞു. '' സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളും രാഷ്ട്രീയമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളും ഉണ്ടാവും. അവര്‍ക്ക് എന്തിനാണ് ആനുകൂല്യം നിഷേധിക്കുന്നത്?- അദ്ദേഹം ചോദിച്ചു. 2022 ജൂലൈയില്‍ ബാന്തിയ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് നിലവിലുണ്ടായിരുന്ന സംവരണത്തില്‍ മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി ഉത്തരവിട്ടു.

Next Story

RELATED STORIES

Share it