Sub Lead

ഖരഗ് പൂര്‍ ഐഐടി ഹോസ്റ്റലില്‍ ഗവേഷക വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ താമസിക്കുന്ന റാവു മെക്കാനിക്കല്‍ എന്‍ജിനീയറിങ് വകുപ്പിലെ ഗവേഷക വിദ്യാര്‍ഥിയായിരുന്നു

ഖരഗ് പൂര്‍ ഐഐടി ഹോസ്റ്റലില്‍ ഗവേഷക വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍
X

ഖരഗ് പൂര്‍: ഖരഗ് പൂര്‍ ഐഐടി ഹോസ്റ്റലില്‍ ഗവേഷക വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 31 കാരനായ ഭവാനിഭട്‌ല കോണ്ടല്‍ റാവുവിനെയാണ് തിങ്കളാഴ്ച രാവിലെ 10ഓടെ ബി ആര്‍ അംബേദ്കര്‍ ഹാളിന്റെ രണ്ടാം നിലയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഹോസ്റ്റലിലെ മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു പരിശോധിച്ചപ്പോള്‍ റാവുവിന്റെ മുറി അകത്തു നിന്ന് പൂട്ടിയതായി കണ്ടെത്തി. വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പോലിസിനെ അറിയിക്കുകയായിരുന്നു. പോലിസെത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ താമസിക്കുന്ന റാവു മെക്കാനിക്കല്‍ എന്‍ജിനീയറിങ് വകുപ്പിലെ ഗവേഷക വിദ്യാര്‍ഥിയായിരുന്നു.

ഫെബ്രുവരിയിലാണ് വിവാഹിതനായത്. രണ്ടാഴ്ചയോളം കുടുംബത്തോടൊപ്പം താമസിച്ച ശേഷം ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിന് മുമ്പാണ് കാംപസിലേക്ക് മടങ്ങിയതെന്ന് ജില്ലാ പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. ഭാര്യ ചെന്നൈയിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. റാവുവിനെ 'സമര്‍ത്ഥനായ യുവ ഗവേഷകന്‍' എന്നാണു ഐഐടി ഖരഗ്പൂര്‍ ഡയറക്ടര്‍ വി കെ തിവാരി വിശേഷിപ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സംഭവത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും പോലിസ് പറഞ്ഞു. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനു മുമ്പ് മിക്കവരും നാട്ടിലേക്ക് മടങ്ങിയതിനാല്‍ കുറച്ച് വിദ്യാര്‍ഥികള്‍ മാത്രമാണ് ഇപ്പോള്‍ കാംപസിലുഉള്ളത്. 2015ല്‍ സ്ഥാപനത്തില്‍ ചേര്‍ന്ന റാവു തന്റെ ഗവേഷണ പദ്ധതി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.


Next Story

RELATED STORIES

Share it