Sub Lead

സമ്മര്‍ദ്ദം മൂലമല്ല; പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകള്‍ തുറക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമെന്ന് താലിബാന്‍

വിദ്യാഭ്യാസം നേടുന്നത് പെണ്‍കുട്ടികളുടെ അവകാശമാണെന്നും അത് നല്‍കാനുള്ള ഉത്തരവാദിത്തം താലിബാന്‍ സര്‍ക്കാരിനുണ്ടെന്നും മുനീര്‍ പറഞ്ഞു.

സമ്മര്‍ദ്ദം മൂലമല്ല;  പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകള്‍ തുറക്കുന്നത് തങ്ങളുടെ   ഉത്തരവാദിത്തമെന്ന് താലിബാന്‍
X

കാബൂള്‍: രാജ്യത്തുടനീളം പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകള്‍ തുറക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും ലോക സമ്മര്‍ദ്ദം കൊണ്ടല്ലെന്നും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതൃത്വത്തിലുള്ള സര്‍ക്കാര്‍.

യുഎന്‍ ജനറല്‍ സെക്രട്ടറിയുടെ അഫ്ഗാനിസ്ഥാനിലെ പ്രത്യേക പ്രതിനിധി ഡെബോറ ലിയോണ്‍സുമായി നടന്ന കൂടിക്കാഴ്ചയില്‍ ആക്ടിങ് മന്ത്രി മൗലി നൂറുള്ള മുനീ ആണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വിദ്യാഭ്യാസം നേടുന്നത് പെണ്‍കുട്ടികളുടെ അവകാശമാണെന്നും അത് നല്‍കാനുള്ള ഉത്തരവാദിത്തം താലിബാന്‍ സര്‍ക്കാരിനുണ്ടെന്നും മുനീര്‍ പറഞ്ഞു.

മാര്‍ച്ചില്‍ ആരംഭിക്കുന്ന അടുത്ത വിദ്യാഭ്യാസ വര്‍ഷത്തില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ഹയര്‍ സ്‌കൂളുകളും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പൊതു സര്‍വ്വകലാശാലകളും വീണ്ടും തുറക്കുമെന്ന് താലിബാന്‍ അധികൃതര്‍ അറിയിച്ചു.

2021 ആഗസ്തില്‍ താലിബാന്‍ രാജ്യം ഏറ്റെടുത്തതിന് പിന്നാലെ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും കുറഞ്ഞത് 150 പൊതു സര്‍വ്വകലാശാലകളും പെണ്‍കുട്ടികള്‍ക്കായുള്ള എല്ലാ പൊതു ഹയര്‍ സ്‌കൂളുകളും അടച്ചിട്ടിരിക്കുകയാണ്.

ഈ മാസം ആദ്യം, താലിബാന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ ബാഖി ഹഖാനി, രാജ്യത്തുടനീളമുള്ള ആണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള സര്‍വകലാശാലകള്‍ വീണ്ടും തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു, എന്നാല്‍ ക്ലാസുകള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായിരിക്കും. എന്നിരുന്നാലും, വീണ്ടും തുറക്കുന്ന തീയതി അദ്ദേഹം പരാമര്‍ശിച്ചിട്ടില്ല.

Next Story

RELATED STORIES

Share it