- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗുജറാത്തിൽ റെംഡെസിവര്‍ മരുന്നുകള്‍ കരിഞ്ചന്തയില്‍; ഒഎല്‍എക്‌സില്‍ വില 6000 രൂപ
മരുന്നു ക്ഷാമം രൂക്ഷമായതോടെ മെഡിക്കൽ സ്റ്റോറുകൾക്ക് മുന്നിൽ മണിക്കൂറുകള്‍ നീണ്ട ക്യൂവില്‍ നിന്നാണ് പലരും മരുന്ന് വാങ്ങുന്നത്.

ന്യൂഡല്‍ഹി: റെംഡെസിവര്‍ മരുന്നുകള്‍ക്ക് രാജ്യത്ത് കനത്ത ക്ഷാമം നേരിടുമ്പോഴും കരിഞ്ചന്തയില്‍ ഈ മരുന്ന് സുലഭം. മൂന്നിരട്ടി വരെ വിലയ്ക്കാണ് കരിഞ്ചന്തയില്‍ മരുന്ന് വില്‍ക്കുന്നത്. ഒഎൽഎക്സ് പോലുള്ള ഓൺലൈൻ ഫ്ളാറ്റ്‌ഫോമുകളിലാണ് വിൽപ്പന നടക്കുന്നത്. കൊവിഡ് ബാധിച്ചവര്‍ക്ക് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ നല്‍കുന്നത് റെംഡെസിവര്‍ കുത്തിവയ്പ്പാണ്.
മരുന്നു ക്ഷാമം രൂക്ഷമായതോടെ മെഡിക്കൽ സ്റ്റോറുകൾക്ക് മുന്നിൽ മണിക്കൂറുകള്‍ നീണ്ട ക്യൂവില്‍ നിന്നാണ് പലരും മരുന്ന് വാങ്ങുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ കേന്ദ്ര സർക്കാർ റെംഡെസിവര്‍ മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നത് കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു.
രോഗവ്യാപനം രൂക്ഷമായ ഗുജറാത്ത്, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളില്‍ ഈ മരുന്ന് ഒഎല്‍എക്‌സില്‍ ലഭ്യമാണ്. ഗുജറാത്തില്‍ 2000 വരെയാണ് മരുന്നിന് വിലയെങ്കില്‍ മഹാരാഷ്ട്രയില്‍ ഇത് 6000 രൂപവരെയാണ്. മരുന്നിന് മുകളില്‍ വില രേഖപ്പെടുത്തിട്ടില്ലാത്തതുകൊണ്ടു തന്നെ 20000 രൂപക്ക് പോലും ഈ മരുന്ന് വിറ്റതായും കണ്ടെത്തിയിട്ടുണ്ട്.
മരുന്ന് ഓണ്‍ലൈനില്‍ അധികവില ഇടാക്കി വിറ്റതിന് മദ്ധ്യപ്രദേശ് പോലിസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രണ്ടു പേരെ അറസ്റ്റു ചെയ്തിരുന്നു. യുപി, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















