Sub Lead

പശുക്കളെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് മുസ്‌ലിംകളുടെ വീട് പൊളിച്ചു(video)

പശുക്കളെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് മുസ്‌ലിംകളുടെ വീട് പൊളിച്ചു(video)
X

ഭോപ്പാല്‍: പഞ്ചായത്ത് കിണറ്റില്‍ പശുക്കളുടെ അവശിഷ്ടം കണ്ടെത്തിയതിനെ തുടര്‍ന്ന് മുസ്‌ലിം യുവാക്കളുടെ വീട് പൊളിച്ച് മധ്യപ്രദേശിലെ സിയാപുരയിലെ ബിഎന്‍പി പോലിസ്. മുസ്‌ലിം യുവാക്കള്‍ പശുക്കളെ മോഷ്ടിച്ച് കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ രംഗത്ത് എത്തിയതിന് പിന്നാലെയാണ് പോലിസ് കേസെടുത്തതും വീട് പൊളിച്ചതും.

കൈലേഷ് ചന്ദ്ര കുമാവാത് എന്ന കര്‍ഷകന്റെ പശുക്കളാണ് മോഷണം പോയത്. ഇവയെ തിരഞ്ഞ് നടക്കുമ്പോള്‍ പഞ്ചായത്ത് കിണറ്റില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. റഷീദ്, ജുനൈദ്, ഷാറൂഖ്, അബ്ദുല്‍ ഷെയ്ഖ് എന്നിവരെ കഴിഞ്ഞ ദിവസങ്ങളില്‍ ഗ്രാമത്തില്‍ കണ്ടെന്നും കൈലേഷ് ചന്ദ്ര പോലിസിനോട് പറഞ്ഞു. ഇതോടെ ഹിന്ദുത്വ സംഘടനകള്‍ ആരോപണങ്ങളുമായി രംഗത്തെത്തി.


തുടര്‍ന്നാണ് ഇവരെ കേസില്‍ പ്രതിയാക്കി വീടുകള്‍ പൊളിച്ചത്.

Next Story

RELATED STORIES

Share it