'റീ ബില്ഡ് വയനാട്'; സാലറി ചലഞ്ചുമായി സംസ്ഥാന സര്ക്കാര്
തിരുവനന്തപുരം: ഉരുള് ദുരന്തത്തില് തകര്ന്നടിഞ്ഞ വയനാടിന്റെ പുനര്മിര്മാണത്തിനായി സര്ക്കാര് ജീവനക്കാര്ക്ക് സാലറി ചലഞ്ച് നടപ്പാക്കുന്നു. റീ ബില്ഡ് വയനാടിനു വേണ്ടി അഞ്ച് ദിവസത്തെ ശമ്പളം നല്കാനാണ് സര്ക്കാര് ഉദ്ദേശിക്കുന്നത്. സര്വീസ് സംഘടനകളുടെ യോഗത്തില് മുഖ്യമന്ത്രി പിണറായി വിജയനാണ് ശമ്പളത്തില് നിന്ന് വിഹിതം ആവശ്യപ്പെട്ടത്. ഉരുല്പൊട്ടല് ദുരിതബാധിതരുടെ പുനരധിവാസത്തിനായി ആയിരം കോടിയെങ്കിലും വേണ്ടിവരുമെന്നും മുഖ്യമന്ത്രി യോഗത്തില് അറിയിച്ചു.
10 ദിവസത്തെ ശമ്പളം നല്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി യോഗത്തില് പറഞ്ഞെങ്കിലും അഞ്ച് ദിവസത്തെ ശമ്പളം നല്കാമെന്ന് സര്വീസ് സംഘടനകള് ധാരണയിലെത്തുകയായിരുന്നു. ശമ്പള വിഹിതം നിര്ബന്ധമാക്കി ഉത്തരവ് പുറപ്പെടുവിക്കരുതെന്നും സര്വീസ് സംഘടനകള് ആവശ്യപ്പെട്ടു. താല്പര്യമുള്ളവരില് നിന്ന് തുക ഈടാക്കണമെന്നും ഗഡുക്കളായി നല്കാന് അവസരം ഒരുക്കണമെന്നും സംഘടനകള് ആവശ്യപ്പെട്ടു. നേരത്തേ പ്രളയകാലത്തും സംസ്ഥാന സര്ക്കാര് സാലറി ചാലഞ്ച് നടപ്പാക്കിയിരുന്നു.
RELATED STORIES
ആഭ്യന്തര വകുപ്പിന്റെ ആര്എസ്എസ് ബാന്ധവം സ്വതന്ത്ര ഏജന്സി...
9 Sep 2024 9:36 AM GMTഎഡിജിപി-ആര്എസ്എസ് രഹസ്യചര്ച്ചയില് കൃത്യമായ അന്വേഷണം വേണമെന്ന് ഡി...
9 Sep 2024 8:58 AM GMTകാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTമത വിദ്വേഷം പടര്ത്തി ഉത്തരാഖണ്ഡില് സൈന് ബോര്ഡുകള്
9 Sep 2024 6:41 AM GMTതൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര് രാഷ്ട്രീയത്തില് വീണ്ടും...
9 Sep 2024 5:50 AM GMT'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ...
9 Sep 2024 4:16 AM GMT