Sub Lead

പോലിസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു (VIDEO)

പോലിസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു (VIDEO)
X

തിരുവനന്തപുരം: റവാഡ എ ചന്ദ്രശേഖര്‍ ഐപിഎസ് സംസ്ഥാന പോലിസ് മേധാവിയായി ചുമതലയേറ്റു. ഡല്‍ഹിയില്‍ നിന്ന് ഇന്നു പുലര്‍ച്ചെ തലസ്ഥാനത്തെത്തിയ അദ്ദേഹം രാവിലെ ഏഴ് മണിയോടെയാണ് ചുമതലയേറ്റത്. മുന്‍ മേധാവി ഡോ. ഷെയ്ഖ് ദര്‍വേശ് സാഹിബ് തിങ്കളാഴ്ച പോലീസ് മേധാവി സ്ഥാനത്ത് നിന്ന് ഒഴിയുമ്പോള്‍ താത്കാലികമായി അധികാരം കൈമാറിയത് എഡിജിപി എച്ച് വെങ്കിടേഷിനായിരുന്നു. അദ്ദേഹത്തില്‍ നിന്നാണ് റവാഡ എ ചന്ദ്രശേഖര്‍ അധികാരം ഏറ്റെടുത്തത്. പോലീസ് ആസ്ഥാനത്ത് വെച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം ആസ്ഥാനവളപ്പിലുള്ള സ്തൂപത്തില്‍ പുഷ്പ ചക്രമര്‍പ്പിച്ചു. ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന അവലോകന യോഗത്തില്‍ സംബന്ധിക്കാന്‍ കണ്ണൂരിലേക്ക് പോകും. 10.30 ഓടെ ആയിരിക്കും വിമാനത്തില്‍ കണ്ണൂരിലേക്ക് പോവുക.


Next Story

RELATED STORIES

Share it