Sub Lead

'കുട്ടികളുടേത് ബലാല്‍സംഗം തന്നെ; എന്നാല്‍, വിവാഹിതകളുടേത് വേറെ കാര്യം': വിവാദ പരാമര്‍ശവുമായി ബിജെപി മന്ത്രി

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയാണ് ബലാല്‍സംഗം ചെയ്യപ്പെടുന്നതെങ്കില്‍ അത് ബലാല്‍സംഗമാണ്. എന്നാല്‍ 30-35 വയസ് പ്രായമുള്ള വിവാഹം കഴിഞ്ഞ സ്ത്രീയാണ് ബലാല്‍സംഗം ചെയ്യപ്പെടുന്നതെങ്കില്‍ അതു വേറെ വിഷയമാണെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

കുട്ടികളുടേത് ബലാല്‍സംഗം തന്നെ; എന്നാല്‍, വിവാഹിതകളുടേത് വേറെ കാര്യം: വിവാദ പരാമര്‍ശവുമായി ബിജെപി മന്ത്രി
X

ലക്‌നോ: ബലാല്‍സംഗത്തിന് അതിന്റേതായ രീതിയുണ്ടെന്ന വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മന്ത്രി ഉപേന്ദ്ര തിവാരി. എല്ലാ ബലാത്സംഗങ്ങളെയും പീഡനമായി കണക്കാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുയോഗത്തിലാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയാണ് ബലാല്‍സംഗം ചെയ്യപ്പെടുന്നതെങ്കില്‍ അത് ബലാല്‍സംഗമാണ്. എന്നാല്‍ 30-35 വയസ് പ്രായമുള്ള വിവാഹം കഴിഞ്ഞ സ്ത്രീയാണ് ബലാല്‍സംഗം ചെയ്യപ്പെടുന്നതെങ്കില്‍ അതു വേറെ വിഷയമാണെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

വര്‍ഷങ്ങളോളം പ്രണയിച്ച് ജീവിച്ച ശേഷമാണ് ആ പ്രായത്തിലെ സ്ത്രീകള്‍ പരാതിയുമായി എത്തുന്നത്.ബലാല്‍സംഗം ചെയ്തിട്ടുണ്ടെങ്കില്‍ അത് അപ്പോഴാണ് പറയണ്ടത്. അല്ലാതെ വര്‍ഷങ്ങള്‍ക്ക് ശേഷമല്ലെന്നും മന്ത്രി പറഞ്ഞു. അലിഗഡില്‍ രണ്ട് വയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ വന്‍ പ്രതിഷേധമുയരുന്നതിനിടെയാണ് യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ജലവിതരണ ഭൂ വികസന വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ വിവാദ പരാമര്‍ശം.

യുപിയില്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഉടന്‍ തന്നെ അതിന് നടപടി എടുക്കാന്‍ മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശമുണ്ടെന്നും തിവാരി പറയുന്നു. പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്തിനകത്തും പുറത്തും ഉയരുന്നത്.

Next Story

RELATED STORIES

Share it