Sub Lead

പൂ പറിക്കാന്‍ പോയ വയോധികയുടെ കൊലപാതകം; ബലാല്‍സംഗവും നടന്നതായി പോലിസ്

വയോധികയുടെ ആഭരണങ്ങള്‍ കവരാനാണ് തൗഫീഖ് കൊലപാതകം നടത്തിയതെന്നായിരുന്നു പോലിസിന്റെ പ്രാഥമിക നിഗമനം.

പൂ പറിക്കാന്‍ പോയ വയോധികയുടെ കൊലപാതകം; ബലാല്‍സംഗവും നടന്നതായി പോലിസ്
X

തിരുവനന്തപുരം മംഗലപുരത്ത് വയോധികയായ ഭിന്നശേഷിക്കാരിയെ കൊന്നത് ബലാത്സംഗം ചെയ്തതിനു ശേഷം. വയോധികയുടെ പോസ്റ്റ്മാര്‍ട്ടത്തിലാണ് ബലാല്‍സംഗം സ്ഥിരീകരിച്ചത്. പോത്തന്‍കോട് കൊയ്ത്തൂര്‍ക്കോണത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ ഇന്നു രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതി പോത്തന്‍കോട് സ്വദേശി തൗഫീഖിനെ പൊലീസ് പിടികൂടിയിരുന്നു. വയോധികയുടെ ആഭരണങ്ങള്‍ കവരാനാണ് തൗഫീഖ് കൊലപാതകം നടത്തിയതെന്നായിരുന്നു പോലിസിന്റെ പ്രാഥമിക നിഗമനം. വയോധികയുടെ സ്വര്‍ണക്കമ്മലുകള്‍ നഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ ബലാല്‍സംഗ വിവരവും കൂടി പുറത്തുവന്നതോടെ കൂടുതല്‍ വകുപ്പുകള്‍ തൗഫീഖിനെതിരേ ചുമത്തും.

വയോധിക തനിച്ചാണ് താമസിച്ചിരുന്നതെന്ന് പോലിസ് പറഞ്ഞു. പൂജക്കായി വീട്ടിനടുത്തുള്ള പറമ്പില്‍ പൂ പറിക്കാനായി പോയ ഇവരുടെ വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരന്റെ വസ്തുവിനോട് ചേര്‍ന്ന പുരയിടത്തിലാണ് മൃതദേഹം കിടന്നത്. ഇവര്‍ ധരിച്ചിരുന്ന വസ്ത്രം കീറിയ നിലയിലായിരുന്നു. ധരിച്ചിരുന്ന ലുങ്കികൊണ്ടാണ് മൃതദേഹം മൂടിയിരുന്നത്. കാതിലുണ്ടായിരുന്ന കമ്മലും കാണാതായിരുന്നു. മൃതദേഹത്തിന് സമീപത്തായി പൂക്കളും ചെരുപ്പും കിടപ്പുണ്ടായിരുന്നു.

പ്രദേശത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോള്‍ തൗഫീഖിനെ സംശയാസ്പദമായ രീതിയില്‍ കണ്ടിരുന്നു. തുണിയുടുക്കാതെ ഇയാള്‍ പോവുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തൗഫീഖ് നേരത്തെ പോക്‌സോ കേസിലും പ്രതിയായിരുന്നു.

Next Story

RELATED STORIES

Share it