വനിതാ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് എല്‍ഡിഎഫിന് വേണ്ടിയെന്ന് രമ്യാ ഹരിദാസ്; ജനകോടികളുടെ വിശ്വസ്ത സ്ഥാപനമെന്ന് അനില്‍ അക്കര

'വനിതാ കമ്മീഷന്‍ ജനകോടികളുടെ വിശ്വസ്ത സ്ഥാപനം. സമ്മതിക്കണം ധീരതയെ..' എന്നായിരുന്നു അനില്‍ അക്കര എംഎല്‍എയുടെ ട്രോള്‍. തന്റെ ഫേസ്ബുക്ക് പേജിലാണ് വനിതാ കമ്മീഷനെ വിമര്‍ശിച്ച് കൊണ്ട് അനില്‍ അക്കര എംഎല്‍എ പോസ്റ്റിട്ടത്.

വനിതാ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് എല്‍ഡിഎഫിന് വേണ്ടിയെന്ന് രമ്യാ ഹരിദാസ്; ജനകോടികളുടെ വിശ്വസ്ത സ്ഥാപനമെന്ന് അനില്‍ അക്കര

പാലക്കാട്: വനിതാ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ പ്രേരതമാണെന്ന വിമര്‍ശനവുമായി രമ്യാ ഹരിദാസ് എംപിയും അനില്‍ അക്കര എംഎല്‍എയും. വനിതാ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് എല്‍ഡിഎഫിനു വേണ്ടി മാത്രമാണെന്നും അത് പിരിച്ചു വിടണമെന്നും ആലത്തൂര്‍ എംപി രമ്യാ ഹരിദാസ് പറഞ്ഞു.

'വനിതാ കമ്മീഷന്‍ ജനകോടികളുടെ വിശ്വസ്ത സ്ഥാപനം. സമ്മതിക്കണം ധീരതയെ..' എന്നായിരുന്നു അനില്‍ അക്കര എംഎല്‍എയുടെ ട്രോള്‍. തന്റെ ഫേസ്ബുക്ക് പേജിലാണ് വനിതാ കമ്മീഷനെ വിമര്‍ശിച്ച് കൊണ്ട് അനില്‍ അക്കര എംഎല്‍എ പോസ്റ്റിട്ടത്. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. വനിതാ കമ്മീഷന്‍ വിവേചനപരമായി പ്രവര്‍ത്തിക്കുന്നതിനെതിരേ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.

വിവാദ പരാമര്‍ശം നടത്തിയ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലെനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരുടേയും പ്രതികരണം.

ഷാനിമോള്‍ ഉസ്മാനെതിരായ പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി സുധാകരന്റെ പരാതിയില്‍ കമ്മീഷന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രമ്യയുടെ ആരോപണം. നേരത്തെ രമ്യയ്‌ക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. അതിനെതിരെയും വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നില്ല.

വനിതാ കമ്മീഷന്റെ പക്ഷപാത നിലപാടിനെതിരെ അന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതെല്ലാം ഉയര്‍ത്തിയാണ് വനിതാ കമ്മീഷനെതിരെ രമ്യ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

RELATED STORIES

Share it
Top