Sub Lead

'സ്വപ്നയെ ബെംഗളൂരുവിലേക്ക് കടക്കാന്‍ സഹായിച്ചു': പോലിസിനെതിരേ ചെന്നിത്തല

ട്രിപ്പിള്‍ ലോക് ഡൗണ്‍ ഉള്ള തിരുവനന്തപുരത്ത് നിന്നും കടക്കാന്‍ സഹായിച്ചത് പോലിസാന്നെന്നു വ്യക്തമാണ്. ശബ്ദരേഖ പുറത്ത് വന്നപ്പോള്‍ തന്നെ സര്‍ക്കാരിന്റെ ഒത്തുകളി വ്യക്തമായിരുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയുമെന്നും ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

സ്വപ്നയെ ബെംഗളൂരുവിലേക്ക് കടക്കാന്‍ സഹായിച്ചു: പോലിസിനെതിരേ ചെന്നിത്തല
X

തിരുവനന്തപുരം: സ്വപ്നയെ ബെംഗളൂരുവിലേക്ക് കടക്കാന്‍ സഹായിച്ചത് പോലിസാണെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്രിപ്പിള്‍ ലോക് ഡൗണ്‍ ഉള്ള തിരുവനന്തപുരത്ത് നിന്നും കടക്കാന്‍ സഹായിച്ചത് പോലിസാന്നെന്നു വ്യക്തമാണ്. ശബ്ദരേഖ പുറത്ത് വന്നപ്പോള്‍ തന്നെ സര്‍ക്കാരിന്റെ ഒത്തുകളി വ്യക്തമായിരുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയുമെന്നും ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും വൈകിട്ടോടെയാണ് പിടിയിലായത്. ബെംഗളൂരുവില്‍ വച്ചായിരുന്നു ഇവരെ എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്ത വിവരം എന്‍ഐഎ സംഘം കസ്റ്റംസിനെ അറിയിക്കുകയായിരുന്നു.

ഇരുവരും ബെംഗലൂരുവിലേക്ക് കടന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. കേസില്‍ മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാര്‍ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്. കൊച്ചി സ്വദേശി, വിദേശത്തുള്ള ഫൈസല്‍ ഫരീദാണ് മൂന്നാം പ്രതി. സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായര്‍ കേസിലെ നാലാം പ്രതിയാണ്.

Next Story

RELATED STORIES

Share it