Sub Lead

തെക്കന്‍ കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം

തമിഴ്‌നാട്ടിലെ പുതുപ്പേട്ടയില്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

തെക്കന്‍ കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം
X

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ നാളെ ഞായറാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമാ പ്രസിഡന്റ് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവര്‍ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ പുതുപ്പേട്ടയില്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഇതു സംബന്ധിച്ച് പാളയം ജുമാ മസ്ജിദില്‍ കൂടിയ യോഗത്തില്‍ ഇമാം ഷംസുദ്ധീന്‍ ഖാസിമി (ചീഫ് ഇമാം ശ്രീകാര്യം മുസ് ലിം ജമാഅത്ത്), ഹുസൈന്‍ മൗലവി മുണ്ടക്കയം (ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ), മുഹമ്മദ് മുഹ്‌സിന്‍ (ഇമാം പാപ്പനംകോട് മസ്ജിദ്), മുഹമ്മദ് ഷിബിലി മൗലവി (ഇമാം തമ്പാനൂര്‍ ജുമാ മസ്ജിദ്), എച്ച് ഷഹീര്‍ മൗലവി (ഇമാം മുരുക്കുംപുഴ മുസ്‌ലിം ജമാഅത്ത്), കണിയാപുരം ബദറുദ്ധീന്‍ മൗലവി, ജെ ഷഫീര്‍ മൗലവി പാച്ചല്ലൂര്‍, താജുദ്ധീന്‍ ഇമാം, എ ഐ ഇര്‍ഷാദ് അല്‍ഖാസിമി (അസി. ഇമാം ശാസ്ത മംഗലം, മാഹിന്‍ മൗലവി വഴുതക്കാട്, ഉമര്‍കുട്ടി മൗലവി (പേട്ട ഇമാം), നജ്മുദ്ധീന്‍ അല്‍ഖാസിമി വെമ്പായം, ഉവൈസ് അമാനി ശാസ്തമംഗലം, യഹ്യ മൗലവി (പ്ലാമൂട് ജുമാ മസ്ജിദ് തുടങ്ങിയവര്‍ പങ്കെടുത്തു.

കേരള ഹിലാല്‍ കമ്മിറ്റിയും വിസ്ഡം ഹിലാല്‍ വിങ്ങും നാളെ റമദാന്‍ ഒന്നായി നേരത്തേ പ്രഖ്യാപിച്ചിരുന്നു.






Next Story

RELATED STORIES

Share it