Sub Lead

പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം വേണം: രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയിലേക്ക്

പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം വേണം: രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയിലേക്ക്
X

കൊച്ചി: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയിലേക്ക്. പ്രസിദ്ധ ക്രിമിനല്‍ കേസ് അഭിഭാഷകനായ എസ് രാജീവാണ് രാഹുലിനായി വാദിക്കുക. കേസിലെ എഫ്‌ഐഎസിന്റെയും എഫ്‌ഐആറിന്റെയും പകര്‍പ്പുകള്‍ പരിശോധിച്ചായിരിക്കും ഹരജി നല്‍കുക. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു,നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി എന്നിങ്ങനെയുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്തിയാണ് രാഹുലിനെതിരേ കേസെടുത്തിട്ടുള്ളത്.

വിവാഹ വാഗ്ദാനം നല്‍കിയത് സത്യസന്ധമായാണോ തന്റേതല്ലാത്ത കാരണങ്ങളാല്‍ രാഹുല്‍ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറിയോ തുടങ്ങിയ കാര്യങ്ങളായിരിക്കും മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കുമ്പോള്‍ ഹൈക്കോടതി പരിശോധിക്കുക. 2003ലെ ഉദയ്-കര്‍ണാടക സര്‍ക്കാര്‍ കേസിലെ സുപ്രിംകോടതി വിധിയാണ് ഇത്തരം കേസുകളില്‍ കോടതി മാനദണ്ഡമാക്കി എടുക്കുക. ലൈംഗികബന്ധത്തിന് ശേഷം വിവാഹവാഗ്ദാനത്തില്‍ നിന്നും പിന്‍മാറാനുള്ള കാരണങ്ങളുടെ അടിസ്ഥാനത്തില്‍ കേസുകള്‍ തീര്‍പ്പാക്കണമെന്നാണ് ഈ വിധി പറയുന്നത്. ഈ വിധിയുടെ കൂടെ അടിസ്ഥാനത്തിലാണ് നടന്‍ വിജയ് ബാബു, റാപ്പര്‍ വേടന്‍ തുടങ്ങിയവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.

വിജയ് ബാബു വിവാഹിതനാണെന്ന് വിവാഹ വാഗ്ദാനം സ്വീകരിച്ച പരാതിക്കാരിക്ക് അറിയാമെന്നതായിരുന്നു എന്നതാണ് ആ കേസില്‍ നിര്‍ണായകമായത്. വിവാഹ വാഗ്ദാനം നല്‍കിയെങ്കിലും പിന്നീട് വിവാഹത്തിന് സാധ്യമല്ലാത്ത സാഹചര്യമുണ്ടായെന്നാണ് റാപ്പര്‍ വേടന്‍ വാദിച്ചത്. സമാനമായ വാദമാണ് കൊമേഡിയന്‍ ശ്രീകാന്ത് വെട്ടിയാറും ഹൈക്കോടതിയില്‍ ഉയര്‍ത്തിയത്. ഈ കേസുകളില്‍ എല്ലാം കുറ്റാരോപിതര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു.

Next Story

RELATED STORIES

Share it