Sub Lead

പ്രധാനമന്ത്രിക്കെതിരേ 'കള്ളന്‍മാരുടെ കമാന്‍ഡര്‍' പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കു കോടതിയുടെ നോട്ടീസ്

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പരാമര്‍ശിക്കാതെ 'ഇന്ത്യയുടെ കമാന്‍ഡര്‍ ഇന്‍ തീഫ്' എന്ന് ട്വീറ്റ് ചെയ്തിരുന്നു

പ്രധാനമന്ത്രിക്കെതിരേ കള്ളന്‍മാരുടെ കമാന്‍ഡര്‍ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കു കോടതിയുടെ നോട്ടീസ്
X

മുംബൈ: റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് 'കള്ളന്‍മാരുടെ കമ്മാന്‍ഡര്‍' എന്നു വിശേഷിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു മുംബൈ കോടതിയുടെ നോട്ടീസ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പാണ് രാഹുല്‍ ഗാന്ധി അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പരാമര്‍ശം നടത്തിയതെന്ന പരാതിയിലാണ് മുംബൈ കോടതി സമന്‍സ് അയച്ചത്. ഒക്ടോബര്‍ മൂന്നിന് കോടതിയില്‍ ഹാജരാവണമെന്നാണ് ഗിര്‍ഗാം മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി നോട്ടീസില്‍ പറയുന്നത്. മഹാരാഷ്ട്ര ബിജെപി എക്‌സിക്യൂട്ടീവംഗം മഹേഷ് ശ്രീശ്രിമലാണ് പരാതി നല്‍കിയത്.

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌്രൈകബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പരാമര്‍ശിക്കാതെ 'ഇന്ത്യയുടെ കമാന്‍ഡര്‍ ഇന്‍ തീഫ്' എന്ന് ട്വീറ്റ് ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം പ്രധാനമന്ത്രിയെ മാത്രമല്ല, ബിജെപി പ്രവര്‍ത്തകരെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് പരാതിയില്‍ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ ഭൂരിഭാഗവും രാഹുല്‍ ഗാന്ധി റഫേലിനെ കേന്ദ്രീകരിച്ചിരുന്നു. മുന്‍ യുപിഎ സര്‍ക്കാര്‍ റദ്ദാക്കിയ കര്‍ അംബാനിക്കു നല്‍കിയതില്‍ വന്‍ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. എന്നാല്‍, പ്രധാനമന്ത്രി മോദി ഒപ്പുവച്ച കരാറില്‍ ക്രമക്കേടൊന്നും കണ്ടെത്താനായില്ലെന്നായിരുന്നു സുപ്രിം കോടതിയുടെ കണ്ടെത്തല്‍. റഫേല്‍ ഇടപാടില്‍ കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം ആവശ്യപ്പെടുന്ന നാല് പൊതുതാല്‍പര്യ ഹരജികള്‍ നല്‍കിയിരുന്നെങ്കിലും സുപ്രിം കോടതി തള്ളിയിരുന്നു.



Next Story

RELATED STORIES

Share it