Sub Lead

മോദി കള്ളന്‍ മാത്രമല്ല, ഭീരു കൂടിയാണ്: പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍

അഴിമതിയുമായി ബന്ധപ്പെട്ട് തുറന്ന ചര്‍ച്ചയ്ക്ക് മോദിയെ രാഹുല്‍ വെല്ലുവിളിക്കുകയും ചെയ്തു. ഭീരുവായത് കാരണം ഈ വെല്ലുവിളി അദ്ദേഹം ഒരിക്കലും സ്വീകരിക്കില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

മോദി കള്ളന്‍ മാത്രമല്ല, ഭീരു കൂടിയാണ്:  പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായ ഭാഷയില്‍ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി കള്ളന്‍ മാത്രമല്ല ഭീരു കൂടിയാണെന്ന് രാഹുല്‍ ആരോപിച്ചു. അഴിമതിയുമായി ബന്ധപ്പെട്ട് തുറന്ന ചര്‍ച്ചയ്ക്ക് മോദിയെ രാഹുല്‍ വെല്ലുവിളിക്കുകയും ചെയ്തു. ഭീരുവായത് കാരണം ഈ വെല്ലുവിളി അദ്ദേഹം ഒരിക്കലും സ്വീകരിക്കില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. മുംബൈയില്‍ നടന്ന റാലിയിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രധാനമന്ത്രിക്കെതിരെ കടുത്ത ആക്രമണം അഴിച്ചുവിട്ടത്.

പൊതു ജനങ്ങളുടെ ചോദ്യത്തിന് മറുപടി പറയാന്‍ പ്രധാനമന്ത്രിക്ക് ഒരു വാര്‍ത്താസമ്മേളനം വിളിക്കാന്‍ ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. 2014ല്‍ അധികാരത്തിലേറിയതിനു ശേഷം ഇതുവരെ ഒരു വാര്‍ത്താസമ്മേളനം പോലും അദ്ദേഹം വിളിച്ചുചേര്‍ത്തിട്ടില്ല-രാഹുല്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് അധികാരം നേടിയാല്‍ മുംബൈയിലെ ചേരി നിവാസികള്‍ക്ക് 500 ചതുരശ്രയടിയുള്ള ഭവനങ്ങള്‍ നിര്‍മിച്ച് നല്‍കും. ഇതിനുള്ള പദ്ധതി അനുവദിക്കാന്‍ അധികാരത്തിലെത്തി പത്തു ദിവസത്തെ സമയമാണ് പറയുന്നത്. പക്ഷേ ഇതു രണ്ട് ദിവസത്തിനകം നടപ്പാക്കുമെന്നും രാഹുല്‍ വാഗ്ദാനം നല്‍കി.

ഇന്ത്യയുടെ ആത്മാവാണ് മുംബൈ. മോദി രാജ്യത്ത് നൂറ് സ്മാര്‍ട്ട് സിറ്റികള്‍ കൊണ്ടുവരുമെന്ന് പറയുന്നു. എന്നാല്‍ സ്മാര്‍ട്ട് സിറ്റിയായ മുംബൈയുടെ ശക്തിക്ക് അനുസൃതമായ ആവശ്യങ്ങള്‍ മോദി അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it