Sub Lead

ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ആര്‍ അശ്വിന്‍

ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ആര്‍ അശ്വിന്‍
X

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍. അടുത്ത സീസണില്‍ ടീം മാറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അശ്വിന്റെ അപ്രതീക്ഷിത തീരുമാനം. ഐപിഎല്ലില്‍ നിന്ന് വിരമിച്ചെങ്കിലും മറ്റ് വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാനുള്ള സാധ്യതകള്‍ പരിഗണിക്കുമെന്ന് താരം തന്റെ വിടവാങ്ങല്‍ കുറിപ്പില്‍ സൂചന നല്‍കി. തനിക്ക് അവസരം നല്‍കിയ എല്ലാ ഐപിഎല്‍ ടീമുകള്‍ക്കും ബിസിസിഐക്കും നന്ദി പറഞ്ഞുകൊണ്ടാണ് അശ്വിന്റെ പോസ്റ്റ്.

2009-ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം ഐപിഎല്‍ കരിയര്‍ ആരംഭിച്ച അശ്വിന്‍, അതേ ടീമിനൊപ്പം തന്നെ തന്റെ അവസാന മല്‍സരവും കളിച്ചാണ് പാഡഴിക്കുന്നത്. 15 വര്‍ഷം നീണ്ട ഐപിഎല്‍ കരിയറില്‍ 221 മല്‍സരങ്ങളില്‍ നിന്ന് 187 വിക്കറ്റുകളും 833 റണ്‍സും അശ്വിന്‍ സ്വന്തമാക്കിയിട്ടുണ്ട്.

ചെന്നൈയില്‍ നിന്ന് 2015-ല്‍ പഞ്ചാബ് കിങ്സിന്റെ നായകനായി പോയ അശ്വിന്‍, പിന്നീട് ഡല്‍ഹി ക്യാപിറ്റല്‍സ് (2018), രാജസ്ഥാന്‍ റോയല്‍സ് (20212024) ടീമുകള്‍ക്കായും കളിച്ചു. കഴിഞ്ഞ മെഗാ താരലേലത്തിലാണ് അദ്ദേഹം തന്റെ ആദ്യ ടീമായ ചെന്നൈയിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞ സീസണില്‍ ചെന്നൈയ്ക്കായി ഒമ്പത് മല്‍സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റുകളാണ് അദ്ദേഹം നേടിയത്.

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ ടീമിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ക്കിടെ അശ്വിനെ ട്രേഡ് ചെയ്യാന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് തയ്യാറാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ, ടീമിലെ തന്റെ റോളിനെക്കുറിച്ച് വ്യക്തത വേണമെന്ന് അശ്വിന്‍ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ സംഭവവികാസങ്ങള്‍ക്കൊടുവിലാണ് താരത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം.




Next Story

RELATED STORIES

Share it