- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ-റെയിൽ പദ്ധതി: ശക്തമായ പ്രതിഷേധത്തിന് ജനകീയ സമിതി
കെ റെയിലിന് കേന്ദ്ര അനുമതി ലഭിച്ചിട്ടില്ല, നിയമസഭയിൽ പോലും സർക്കാർ ചർച്ചക്കും തയ്യാറല്ല. 20,000 ത്തോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ട പദ്ധതി പ്രതികൂലമായി ബാധിക്കുന്നവരാണ് സമര സജ്ജരായിരിക്കുന്നത്.

കൊച്ചി: സംസ്ഥാന സർക്കാരിന്‍റെ നിർദ്ദിഷ്ട കെ റെയിൽ പദ്ധതിക്കെതിരേ ശക്തമായ പ്രതിഷേധത്തിന് തുടക്കമിട്ട് ജനകീയ സമിതി. ക്വിറ്റ് സിൽവർലൈൻ, സേവ് കേരള എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന വ്യാപകമായാണ് സമരം. ഇടത് സഹയാത്രികൻ പ്രഫ. ആർ വി ജി മേനോനാണ് ഇന്ന് സമരം ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നത്.
കെ റെയിലിന് കേന്ദ്ര അനുമതി ലഭിച്ചിട്ടില്ല, നിയമസഭയിൽ പോലും സർക്കാർ ചർച്ചക്കും തയ്യാറല്ല. 20,000 ത്തോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ട പദ്ധതി പ്രതികൂലമായി ബാധിക്കുന്നവരാണ് സമര സജ്ജരായിരിക്കുന്നത്. ഇന്ന് മുതൽ വരുന്ന ഞായറാഴ്ച വരെ ക്വിറ്റ് സിൽവർ ലൈൻ സേവ് കേരള മുദ്രാവാക്യമുയർത്തി ചെറിയ യോഗങ്ങൾ നേരിട്ടും, ഓൺലൈനായും സംഘടിപ്പിക്കും. സെപ്തംബർ മാസത്തിൽ എല്ലാ പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിലും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. ഒക്ടോബർ 27ന് സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തും. ഇതിനായി എല്ലാ ജില്ലകളിലും മേഖലകളിലും സമരസമിതി കൂട്ടായ്മകൾ രൂപീകരിച്ചു.
പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറും വരെ സമരം തുടരുമെന്നാണ് ജനകീയ സമിതി തീരുമാനം. നിലവിലെ ഗതാഗത പദ്ധതികളെ വികസിപ്പിക്കാതെ ആകാശപ്പാതയ്ക്കായുള്ള സർക്കാർ നീക്കം ദുരൂഹമെന്നാണ് കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ ആരോപണം.
കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന 529 കിലോമീറ്റർ പാതയ്ക്കായി 1198 ഹെക്ടർ സ്വകാര്യ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ആദ്യ റിപോർട്ട് അപൂർണ്ണമായതിനാൽ പദ്ധതിക്കായി വീണ്ടും സാമൂഹിക ആഘാത പഠനം നടത്താൻ ടെണ്ടർ വിളിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ.
RELATED STORIES
''നവോത്ഥാന കേരളത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്ന നിറവും...
26 March 2025 4:30 PM GMTഭൂഗര്‍ഭ മിസൈല്‍ നഗരത്തിന്റെ ദൃശ്യം പുറത്തുവിട്ട് ഇറാന്(വീഡിയോ)
26 March 2025 4:25 PM GMTആശ്രിത നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി സര്‍ക്കാര്‍
26 March 2025 4:19 PM GMTപത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ വിദ്യാര്‍ഥിനി...
26 March 2025 4:04 PM GMTബുള്‍ഡോസര്‍ രാജ് ഭരണഘടനയെ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിന്...
26 March 2025 3:38 PM GMTപൂജകളോടെ ഉദ്ഘാടനം ചെയ്ത പോലിസ് ഔട്ട്പോസ്റ്റില്‍ ഇഫ്താര്‍ സംഗമം...
26 March 2025 3:21 PM GMT