Sub Lead

''ഇറാനുമായുള്ള പ്രശ്‌നങ്ങള്‍ നയതന്ത്ര ചര്‍ച്ചയിലൂടെ പരിഹരിക്കണം, ഗസയിലെ അധിനിവേശം അവസാനിപ്പിക്കണം'' യുഎസിനോട് ഖത്തര്‍

ഇറാനുമായുള്ള പ്രശ്‌നങ്ങള്‍ നയതന്ത്ര ചര്‍ച്ചയിലൂടെ പരിഹരിക്കണം, ഗസയിലെ അധിനിവേശം അവസാനിപ്പിക്കണം യുഎസിനോട് ഖത്തര്‍
X

ദാവോസ്: ഇറാനുമായുള്ള പ്രശ്‌നങ്ങള്‍ യുഎസ് നയതന്ത്ര ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ താനി. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവയൊണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. '' പശ്ചിമേഷ്യ സംഘര്‍ഷാവസ്ഥയിലാണ്. ഇഅത് വര്‍ധിക്കാന്‍ താല്‍പര്യമില്ല. ഇറാന്റെ ആണവപദ്ധതികളില്‍ നയതന്ത്രപരമായ പരിഹാരമുണ്ടാക്കണം.''-മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ താനി പറഞ്ഞു. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഗസയിലെ അധിനിവേശം അവസാനിപ്പിക്കാനുള്ള നടപടികള്‍ യുഎസ് സ്വീകരിക്കണമെന്നും മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ താനി ആവശ്യപ്പെട്ടു. ഒക്ടോബര്‍ പത്തിന് വെടിനിര്‍ത്തല്‍ വന്നിട്ടും ഗസയില്‍ ആയിരത്തില്‍ അധികം പേരെ ഇസ്രായേലി സൈന്യം കൊലപ്പെടുത്തി. 430 വെടിവപ്പും 66 സൈനിക കടന്നുകയറ്റവും 604 ഷെല്ലിങും 200 ബുള്‍ഡോസര്‍ പ്രവൃത്തികളുമാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

Next Story

RELATED STORIES

Share it