Sub Lead

ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം: കുഷ്‌നറുമായുള്ള കൂടിക്കാഴ്ചയില്‍ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ച് ഖത്തര്‍ അമീര്‍

കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാകുവെന്ന് ഖത്തര്‍ അമീര്‍ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം: കുഷ്‌നറുമായുള്ള കൂടിക്കാഴ്ചയില്‍ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ച് ഖത്തര്‍ അമീര്‍
X

ദോഹ: ഇസ്രയേല്‍ -ഫലസ്തീന്‍ സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള തന്റെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ച് വ്യക്തമാക്കി ഖത്തര്‍ അമിര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉപഷ്ടാവ് ജാരെഡ് കുഷ്‌നറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം തന്റെ നിലപാട് ആവര്‍ത്തിച്ചത്. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കി കൊണ്ട് യുഎഇ ഒപ്പുവച്ച കരാറിന് പിന്തുണ തേടി യുഎസ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മരുമകന്‍ കൂടിയായ കുഷ്‌നര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പര്യടനം നടത്തിവരികയാണ്.

ബഹ്‌റെയ്ന്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ ഹ്രസ്വ സന്ദര്‍ശനത്തിന് ശേഷമാണ് ഇന്നലെ ദോഹയിലെത്തി ഖത്തര്‍ അമീറുമായി കുഷ്‌നര്‍ കൂടിക്കാഴ്ച നടത്തിയത്. കിഴക്കന്‍ ജറുസലേം ഫലസ്തീന്‍ തലസ്ഥാനമായി ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള ഖത്തറിന്റെ പിന്തുണയില്‍ ഷെയ്ഖ് തമീമുമായുള്ള കൂടിക്കാഴ്ചയില്‍ കുഷ്‌നര്‍ മതിപ്പുളവാക്കിയിട്ടുണ്ട്.

2002ലെ അറബ് പീസ് ഇനീഷ്യേറ്റീവിനോടുള്ള തന്റെ പ്രതിബദ്ധത ആവര്‍ത്തിച്ചു വ്യക്തമാക്കിയ ഷെയ്ഖ് തമീം പതിറ്റാണ്ടുകള്‍ പഴക്കമുള്ള സംഘര്‍ഷത്തിന് 'നീതിപൂര്‍വകമായ പരിഹാരം' വേണമെന്നും ആവശ്യപ്പെട്ടതായി രാജ്യത്തെവാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

1967ലെ ആറ് ദിവസത്തെ യുദ്ധത്തില്‍ പിടിച്ചടക്കിയ പ്രദേശങ്ങളില്‍ നിന്ന് സ്വയം പ്രഖ്യാപിത ജൂത രാഷ്ട്രം പിന്മാറുകയും ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ അനുവദിക്കുകയും ചെയ്താല്‍ അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുമെന്നുമായിരുന്നു 2002ലെ കരാര്‍.

അതേസമയം, ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതിനായി അറബ് രാജ്യങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായുള്ള കുഷ്‌നറുടെ ഗള്‍ഫ് സന്ദര്‍ശനം വന്‍ പരാജയമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മേഖലയിലെ ശക്തിദുര്‍ഗമായ സൗദി അറേബ്യ ഇസ്രയേലുമായി കരാര്‍ ഒപ്പിടുന്നതുവരെ തെല്‍ അവീവുമായി ബന്ധം പുനസ്ഥാപിക്കില്ലെന്ന് ചൊവ്വാഴ്ച ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ വ്യക്തമാക്കിയിരുന്നു.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള കുഷ്‌നര്‍ കൂടിക്കാഴ്ച, റിയാദും ടെല്‍ അവീവും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനുപകരം, ശാശ്വത സമാധാനം രൂപപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്രീകരിച്ചായിരുന്നുവെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

Next Story

RELATED STORIES

Share it