രക്ഷിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ മക്കള്‍ക്ക് ഖത്തറില്‍ ജോലിചെയ്യാം; പ്രഖ്യാപനങ്ങളുമായി ആഭ്യന്തരമന്ത്രാലയം

പ്രവാസി തൊഴിലാളികളെയും തൊഴില്‍ വിപണിയെയും സംബന്ധിക്കുന്ന നിയമങ്ങളിലും നിയന്ത്രണങ്ങളിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്നതാണ് ബുധനാഴ്ച സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഖത്തര്‍ ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചത്.

രക്ഷിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ മക്കള്‍ക്ക് ഖത്തറില്‍ ജോലിചെയ്യാം; പ്രഖ്യാപനങ്ങളുമായി ആഭ്യന്തരമന്ത്രാലയം

ദോഹ: ഖത്തറില്‍ ജോലിചെയ്യുന്ന പ്രവാസി തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമാവുന്ന സുപ്രധാന മാറ്റങ്ങളുമായി ആഭ്യന്തരമന്ത്രാലയവും ഭരണവികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയവും. പ്രവാസി തൊഴിലാളികളെയും തൊഴില്‍ വിപണിയെയും സംബന്ധിക്കുന്ന നിയമങ്ങളിലും നിയന്ത്രണങ്ങളിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്നതാണ് ബുധനാഴ്ച സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഖത്തര്‍ ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചത്. പ്രവാസികള്‍ക്ക് ആശ്വാസമാവുന്ന മൂന്ന് തീരുമാനങ്ങളാണുണ്ടായിരിക്കുന്നത്. പുതിയ പ്രഖ്യാപനം പ്രകാരം ഖത്തറില്‍ താമസിക്കുന്ന പ്രവാസികളുടെ മക്കള്‍ക്ക് സ്വകാര്യമേഖലയില്‍ ജോലിചെയ്യാന്‍ രക്ഷിതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ സാധിക്കും.

ഖത്തറില്‍ താമസിക്കുന്ന പ്രവാസികളുടെ മുതിര്‍ന്ന ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും രാജ്യത്ത് ജോലിചെയ്യുന്നതിന് ഇനി സ്‌പോണ്‍സര്‍ഷിപ്പ് മാറ്റേണ്ടതില്ലെന്ന് മന്ത്രാലയം അറിയിച്ചു. വ്യാവസായിക മേഖലയില്‍ താല്‍ക്കാലിക വര്‍ക്ക് വിസകള്‍ അനുവദിക്കും. കമ്പനികള്‍ക്ക് ആവശ്യപ്രകാരം ഒരുമാസം മുതല്‍ 6 മാസം വരെ കാലാവധിയുള്ള ഇത്തരം താല്‍ക്കാലിക വര്‍ക്ക് വിസകള്‍ നല്‍കി ജോലിക്കാരെ കൊണ്ടുവരാനും നിയമിക്കാനും സാധിക്കുന്നതാണ് മറ്റൊരു തീരുമാനം. ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനങ്ങളുടെ ഫീസിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 20 ശതമാനമാണ് ഫീസിളവാണ് ലഭിക്കുക.

RELATED STORIES

Share it
Top