Sub Lead

കൊവിഡ് രഹിത ലോകകപ്പിനു തയ്യാറെന്ന് ഖത്തര്‍

കൊവിഡ് രഹിത ലോകകപ്പിനു തയ്യാറെന്ന് ഖത്തര്‍
X

മനാമ: അടുത്ത വര്‍ഷം ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്നും കൊവിഡ് രഹിത ലോകകപ്പ് എന്ന ലക്ഷ്യത്തോടെ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കാനായി വാക്‌സിന്‍ ദാതാക്കളുമായി ചര്‍ച്ച നടക്കുകയാണെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനി. കൊവിഡ് രഹിത ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷ. എല്ലാവര്‍ക്കും കുത്തിവയ്പ് നല്‍കാനുള്ള പരിപാടികള്‍ പുരോഗമിക്കുകയാണ്. കാര്‍ബണ്‍ ഡയോക്‌സൈഡ് രഹിത ആദ്യ ലോകകപ്പാവും ഇതെന്നും വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ക്യുഎന്‍എ റിപോര്‍ട്ട് ചെയ്തു.

അടുത്ത വര്‍ഷം ഖത്തറിലെ സ്‌റ്റേഡിയങ്ങളില്‍ ലോകകപ്പ് മത്സരങ്ങള്‍ നടക്കുമെന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രസ്താവിച്ചിരുന്നു.

Qatar aims to host COVID-free World Cup

Next Story

RELATED STORIES

Share it