Sub Lead

വിലാപയാത്രക്കിടെ തിക്കിലും തിരക്കിലും നിരവധി മരണം; ഖാസിം സുലൈമാനിയുടെ സംസ്‌കാരം മാറ്റിവച്ചു

മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍കൊല്ലപ്പെട്ടതിനെതുടര്‍ന്നാണ് സംസ്‌കാരച്ചടങ്ങ് മാറ്റിവച്ചത്.

വിലാപയാത്രക്കിടെ തിക്കിലും തിരക്കിലും നിരവധി മരണം; ഖാസിം സുലൈമാനിയുടെ സംസ്‌കാരം മാറ്റിവച്ചു
X

തെഹ്‌റാന്‍: യുഎസ് സൈന്യം വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയ ഇറാന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ സംസ്‌കാരം മാറ്റിവച്ചു. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍കൊല്ലപ്പെട്ടതിനെതുടര്‍ന്നാണ് സംസ്‌കാരച്ചടങ്ങ് മാറ്റിവച്ചത്. വിലാപയാത്രക്കിടെ തിക്കിലും തിരക്കിലും പെട്ട് 35 പേര്‍ മരിക്കുകയും 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വിലാപയാത്രയിലെ ജനത്തിരക്ക് പരിഗണിച്ചാണ് സംസ്‌കാരം മാറ്റിയതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം തെഹ്‌റാനിലെത്തിച്ച മൃതദേഹം ഇന്നാണ് ഖാസിം സുലൈമാനിയുടെ ജന്മദേശമായ കിര്‍മാനിയില്‍ എത്തിച്ചത്. പതിനായിരങ്ങളാണ് ഖാസിം സുലൈമാന് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്. സുലൈമാനിയെ അവസാന നോക്ക് കാണാന്‍ ലക്ഷങ്ങള്‍ തടിച്ച്കൂടിയതോടെയാണ് ദുരന്തമുണ്ടായത്. ഇന്നായിരുന്നു സുലൈമാനിയുടെ സംസ്‌കാരം.

അതേസമയം, എന്നാല്‍, സൈന്യത്തെ പിന്‍വലിക്കാന്‍ യുഎസ് തയ്യാറകണമെന്ന് ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുള്‍ മഹ്ദി ആവശ്യപ്പെട്ടു. ഇറാഖിലെ യുഎസ് അംബാസിഡറെ മഹ്ദി വിളിച്ചുവരുത്തി. സൈന്യത്തെ പിന്‍വലിക്കണമെന്ന് ഇറാഖ് പാര്‍ലമെന്റ് പ്രമേയം പാസാക്കിയിരുന്നു.

ഇതിനിടെ, ഇറാഖില്‍ നിന്ന് അമേരിക്ക സൈന്യത്തെ പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ പ്രതിരോധ മന്ത്രാലയം തള്ളിയിരുന്നു. സൈന്യത്തെ പിന്‍വലിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് കാണിച്ച് ഇറാഖിലെ അമേരിക്കന്‍ സൈനിക മേധാവി കത്ത് നല്‍കിയെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്തരം ഒരു തീരുമാനത്തെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it