Sub Lead

പി വി അന്‍വറിനെതിരേ വിജിലന്‍സ് അന്വേഷണം; ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി സ്വന്തമാക്കിയെന്നാണ് ആരോപണം

പി വി അന്‍വറിനെതിരേ വിജിലന്‍സ് അന്വേഷണം; ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി സ്വന്തമാക്കിയെന്നാണ് ആരോപണം
X

തിരുവനന്തപുരം: നിയമവിരുദ്ധമായി പോക്കുവരവ് നടത്തി ഭൂമി സ്വന്തമാക്കിയെന്ന പരാതിയില്‍ നിലമ്പൂര്‍ മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോര്‍ഡിനേറ്ററുമായ പി വി അന്‍വറിനെതിരേ വിജിലന്‍സ് അന്വേഷണം. ആലുവയില്‍ 11 ഏക്കര്‍ ഭൂമി തട്ടിയെടുത്തെന്ന് ആരോപിച്ച് കൊല്ലം സ്വദേശിയായ വ്യവസായ മുരുകേശ് നരേന്ദ്രന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. പാട്ടാവകാശം മാത്രമുളള ഭൂമി കൈവശപ്പെടുത്തിയെന്ന പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ടിനാണ് അന്വേഷണച്ചുമതല.

Next Story

RELATED STORIES

Share it