Sub Lead

പുതുപ്പള്ളിയില്‍ പുതുചരിത്രം രചിച്ച് ചാണ്ടി ഉമ്മന്‍; ജെയ്ക്കിന് തോല്‍വിയുടെ ഹാട്രിക്ക്, നാണംകെട്ട് ബിജെപി

പുതുപ്പള്ളിയില്‍ പുതുചരിത്രം രചിച്ച് ചാണ്ടി ഉമ്മന്‍;  ജെയ്ക്കിന് തോല്‍വിയുടെ ഹാട്രിക്ക്, നാണംകെട്ട് ബിജെപി
X

പുതുപ്പള്ളി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ പുതുചരിത്രം സൃഷ്ടിക്കുന്നു. പിതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷവും മറികടന്ന് ചാണ്ടി ഉമ്മന്‍ കുതിക്കുകയാണ്. സമ്പൂര്‍ണഫലം പുറത്തുവന്നിട്ടില്ലെങ്കിലും യുഡിഎഫ് ജയം ഉറപ്പിച്ചിരിക്കുകയാണ്. അതേസമയം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന് തോല്‍വിയുടെ ഹാട്രിക് പൂര്‍ത്തിയാക്കിയാണ് ഫലം പുറത്തുവരുന്നത്. പുതുപ്പള്ളിയില്‍ 2016, 2021 തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയോട് ജെയ്ക് തോറ്റിരുന്നെങ്കിലും ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്നിരുന്നു. എന്നാല്‍, ഇത്തവണ വന്‍ തോല്‍വിയാണ് മകന്‍ ചാണ്ടി ഉമ്മനോട് ഏറ്റുവാങ്ങിയത്. രണ്ടു തവണ പിതാവിനോട് മല്‍സരിച്ച ശേഷം മകനോട് മല്‍സരിച്ചു തോറ്റു എന്ന പ്രത്യേകതയും ജെയ്ക്കിനായി. കേന്ദ്രസര്‍ക്കാരിനോടുള്ള ജനങ്ങളുടെ മധുരപ്രതികാരമെന്നോണം ബിജെപിയെ ജനം പൂര്‍ണമായും കൈവിട്ടു. എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ മല്‍സരിച്ചോയെന്ന് തോന്നിക്കുന്ന വിധത്തിലായിരുന്നു വോട്ടുകള്‍. വന്ദേഭാരത് ഉള്‍പ്പെടെയുള്ളവയെ വന്‍ നേട്ടമായി ചിത്രീകരിക്കാന്‍ ശ്രമിച്ചെങ്കിലും ബിജെപി വോട്ടുകള്‍ കുത്തനെ അപ്രത്യക്ഷമായി.

Next Story

RELATED STORIES

Share it