Sub Lead

ദുര്‍മന്ത്രവാദിയെന്ന് ആരോപിച്ച് യുവതിയെ തല്ലിക്കൊന്നു

ദുര്‍മന്ത്രവാദിയെന്ന് ആരോപിച്ച് യുവതിയെ തല്ലിക്കൊന്നു
X

ചാപൂര്‍(പശ്ചിമബംഗാള്‍): ദുര്‍മന്ത്രവാദിനിയെന്ന് ആരോപിച്ച് യുവതിയെ ഭര്‍ത്താവിന്റെ കുടുംബക്കാര്‍ തല്ലിക്കൊന്നു. പശ്ചിമബംഗാളിലെ ജംഗള്‍മഹല്‍ ജില്ലയിലെ ചാപൂരില്‍ ഒക്ടോബര്‍ 20നാണ് സംഭവം. കുടുംബത്തില്‍ പ്രാഥമിക വിദ്യാഭ്യാസമുള്ള ഏക വ്യക്തിയായ പാദബി തുഡു(37)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പാദബിയുടെ ഭര്‍ത്താവ് സുഭാഷ് നല്‍കിയ പരാതിയില്‍ ആറുപേരെ പോലിസ് അറസ്റ്റ് ചെയ്തു. സുഭാഷിന്റെ മൂത്ത സഹോദരന്‍ ഹിത്‌ലര്‍ തുഡു, ഭാര്യ ജലേശ്വരി തുഡു, സുഖ്‌ലാല്‍ തുഡു, ബബ്ലു തുഡു, രാജേഷ് തുഡു, മദാനി എന്നിവരാണ് അറസ്റ്റിലായത്. ബബ്ലുവിന്റെ ഭാര്യ പിങ്കി തുഡു, സുഖ്‌ലാലിന്റെ ഭാര്യ പദ്മ തുഡു എന്നിവര്‍ ഒളിവിലാണ്.

ചാപൂരിയില്‍ സന്താള്‍ ആദിവാസി വിഭാഗത്തിലെ 85 കുടുംബങ്ങളുണ്ട്. ഏതാനും മുസ്‌ലിം കുടുംബങ്ങളും എസ്.സി-ജനറല്‍ വിഭാഗക്കാരും ഗ്രാമത്തിലുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷമായി പാദബിയെ കുടുംബം പീഡിപ്പിക്കുന്നതായി ഗ്രാമീണര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it