Sub Lead

പി ടി ഉഷയുടെ രാജ്യ സഭാംഗത്വം ആര്‍എസ്എസ് വിധേയത്വത്തിനുള്ള പ്രത്യുപകാരം

പി ടി ഉഷയുടെ രാജ്യ സഭാംഗത്വം ആര്‍എസ്എസ് വിധേയത്വത്തിനുള്ള പ്രത്യുപകാരം
X

പിസി അബ്ദുല്ല

കോഴിക്കോട്: പിടി ഉഷയെ രാജ്യ സഭയിലേക്ക് നോമിനേറ്റ് ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അവരുടെ ആര്‍എസ്എസ് അനുഭാവത്തിനുള്ള പ്രത്യുപകാരം. സ്‌പോര്‍ട്‌സ് ആണ് എന്റെ രാഷ്ട്രീയമെന്ന് പുറമെ പറയുമ്പോഴും പി ടി ഉഷ ഉള്ളില്‍ കൊണ്ടു നടന്ന സംഘപരിവാര്‍ വിധേയത്വം പുറത്ത് വന്നിരുന്നു.

കഴിഞ്ഞ വര്‍ഷം ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ അവര്‍ സന്ദര്‍ശിച്ചിരുന്നു. ആ കൂടിക്കാഴ്ചയുടെ ചിത്രം പി ടി ഉഷ ഫേസ്ബുക്കില്‍ പങ്കുവക്കുകയും ചെയ്തു. ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതിനെ തുടര്‍ന്ന് ഉഷക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. മോഹന്‍ ഭാഗവതിനെ സന്ദര്‍ശിച്ചതില്‍ രാഷ്ട്രീയമായി ഒന്നുമില്ലെന്ന് ഉഷ വിശദീകരിച്ചെങ്കിലും അവരുടെ ആര്‍എസ്എസ് വിധേയത്വം വീണ്ടും മറ നീങ്ങി. സൈന്യത്തെ കാവിവത്കരിക്കാനെന്ന് രാജ്യമെങ്ങും ആക്ഷേപമുയര്‍ന്ന അഗ്‌നിപഥ് പദ്ധതിയെ പിന്തുണച്ചാണ് ഉഷ വീണ്ടും സംഘപരിവാര ആഭിമുഖ്യം തെളിയിച്ചത്.

നാഗ്പുരില്‍ നടന്ന ഇന്ത്യാസ് ഇന്റര്‍നാഷണല്‍ മൂവ്‌മെന്റ് ടു യുണൈറ്റഡ് നേഷന്‍സ് (ഐഐഎംയുഎന്‍) എന്ന പരിപാടിക്കിടെയാണ് കഴിഞ്ഞ വര്‍ഷം ഉഷ ആര്‍എസ്എസ് മേധാവിയെ കണ്ടത്. വിവാദത്തിനു പിന്നില്‍

തന്നെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ മനഃപൂര്‍വമുള്ള ശ്രമമാണെന്നാണ് അന്ന് ഉഷ ആരോപിച്ചത്. ഇത് എന്നെ അപമാനിക്കലാണെന്നും അവര്‍ പറഞ്ഞിയുന്നു.

അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്പോഴാണ് പിന്തുണയുമായി ഒളിംപ്യന്‍ പി.ടി.ഉഷ രംഗത്തു വന്നത്. സൈനികനാകാനുള്ള ഒരു മികച്ച അവസരമാണ് പദ്ധതിയെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്.

അച്ചടക്കവും ആത്മസമര്‍പ്പണവുമാണ് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങള്‍. അച്ചടക്കമില്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ഒരു നല്ല വ്യക്തിയാകാനാകില്ല. ആത്മസമര്‍പ്പണം ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ഒരു നല്ല പൗരന്‍ ആകാന്‍ കഴിയില്ല. അതേ, നിങ്ങള്‍ക്ക് ഒരു സൈനികനാകാനുള്ള അവസരമാണ് പ്രതിരോധ മന്ത്രാലയം ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഇന്ത്യക്കാരനായതില്‍ അഭിമാനിക്കൂ. അഗ്‌നിപഥിന്റെ ഭാഗമാകൂ. അഭിമാനിയായ ഒരു അഗ്‌നിവീര്‍ ആകൂ. അത് നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും വളരെ നല്ലതാണെന്നും അഗ്‌നിപഥിനെ പിന്തുണച്ച് പി.ടി.ഉഷ പറഞ്ഞു.

Next Story

RELATED STORIES

Share it