Sub Lead

പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി

പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി
X

ഈരാറ്റുപേട്ട: പൊതു സമൂഹത്തില്‍ അന്യമത വിദ്വേഷം പ്രചരിപ്പിച്ച പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിട്ടും അറസ്റ്റ് ചെയ്യാത്തത് കേരളത്തിലെ ആഭ്യന്തര വകുപ്പ് ആര്‍എസ്എസിന് തീറെഴുതി കൊടുത്തതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് എസ്ഡിപിഐ സംസ്ഥാന സമിതി അംഗം ജോര്‍ജ് മുണ്ടക്കയം പറഞ്ഞു. ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഎ. ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി നടത്തിയ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ജില്ലാ കമ്മിറ്റി അംഗം അഡ്വ. സി പി അജ്മല്‍, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സഫീര്‍ കുരുവനാല്‍, വൈസ് പ്രസിഡന്റ് സുബൈര്‍ വെള്ളാപള്ളില്‍ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ ബിനു നാരായണന്‍, യാസിര്‍വെള്ളൂ പറമ്പില്‍, മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി വി എസ് ഹിലാല്‍, ഖജാന്‍ജി കെ യു സുല്‍ത്താന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ അബ്ദുല്‍ ലത്തീഫ്, നൗഫിയ ഇസ്മായില്‍, ഫാത്തിമ മാഹീന്‍, നസീറ സുബൈര്‍, ഫാത്തിമ ഷാഹുല്‍ എന്നിവര്‍ പ്രതിഷേധപരിപാടികള്‍ക്ക് നേതൃതം നല്‍കി.

Next Story

RELATED STORIES

Share it