Sub Lead

സ്വത്തു തർക്കം; കാഞ്ഞിരപ്പള്ളിയിൽ സഹോദരനെ വെടിവച്ച് കൊന്നു

ഊട്ടിയിലെ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചത്.

സ്വത്തു തർക്കം; കാഞ്ഞിരപ്പള്ളിയിൽ സഹോദരനെ വെടിവച്ച് കൊന്നു
X

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വത്തു തർക്കത്തിൻ്റെ പേരിൽ സഹോദരനെ വെടിവച്ച് കൊന്നു. കാഞ്ഞിരപ്പള്ളി കരിമ്പാനയിൽ രഞ്ജു കുര്യനാണ് വെടിയേറ്റ് മരിച്ചത്. രഞ്ജുവിൻ്റെ സഹോദരൻ ജോർജ് കുര്യനാണ് വെടിവച്ചത്. ഇവരുടെ മാതൃസഹോദരൻ മാത്യു സ്കറിയക്കും വെടിയേറ്റു.

ഊട്ടിയിലെ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചത്. മരിച്ച രഞ്ജു കുര്യന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ മാത്യു സ്കറിയയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it