Big stories

പ്രമുഖ മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു

പ്രമുഖ മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു
X

കോഴിക്കോട്: പ്രമുഖ മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല(63) അന്തരിച്ചു. കോഴിക്കോട് വെള്ളിപ്പറമ്പിലെ വീട്ടിലാണ് അന്ത്യം. വിളയില്‍ വല്‍സല പിന്നീട് ഇസ് ലാം മതം സ്വീകരിച്ചാണ് വിളയില്‍ ഫസീല എന്ന പേര് സ്വീകരിച്ചത്. മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തില്‍ വിളയിലില്‍ കേളന്‍-ചെറുപെണ്ണ് ദമ്പതികളുടെ മകളാണ്. അന്തരിച്ച പ്രമുഖ മാപ്പിളപ്പാട്ട് ഗായകന്‍ വി എം കുട്ടിയാണ് ഫസീലയെ സംഗീതരംഗത്തെത്തിച്ചത്. 'മുഹമ്മദ് മുസ്തഫ' എന്ന ചിത്രത്തില്‍ പി ടി അബ്ദുര്‍റഹ്മാന്റെ രചനയില്‍ 'അഹദവനായ പെരിയോനെ' എന്ന ഗാനത്തില്‍ എം എസ് വിശ്വനാഥന്റെ സംഗീതത്തിലാണ് ഫസീല ആദ്യമായി സിനിമയില്‍ പാടിയത്. 'കണ്ണീരില്‍ മുങ്ങി, ഹസ്ബീ റബ്ബി ജല്ലല്ലാഹ്, ഹജ്ജിന്റെ രാവില്‍ ഞാന്‍ കഅ്ബം കിനാവ് കണ്ടു, ആകെലോക കാരണമുത്തൊളി, ഉടനെ കഴുത്തെന്റെ, ആനേ മദനപ്പൂ, മണി മഞ്ചലില്‍, പടപ്പു പടപ്പോട്, റഹ്മാനല്ലാ, ഉമ്മുല്‍ ഖുറാവില്‍, യത്തീമിന്നത്താണി, മക്കത്ത് പോണോരെ എന്നീ പ്രശസ്തമായ ഗാനങ്ങള്‍ ഫസീല പാടിയതാണ്. കേരള മാപ്പിള കലാ അക്കാദമി ഏര്‍പ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, ഫോക് ലോര്‍ അക്കാദമി ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡ്, മാപ്പിള കലാരത്‌നം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it