Sub Lead

ഇസ്രായേല്‍ കസ്റ്റഡിയില്‍ ക്രൂരപീഡനം: സക്കരിയ്യ അല്‍ സുബൈദി ആശുപത്രിയില്‍

സൈന്യത്തിന്റെ മൃഗീയ മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ സക്കറിയ്യയെ ചികിത്സയ്ക്കായി രാംബം ആശുപത്രിയിലേക്ക് മാറ്റിയതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേല്‍ കസ്റ്റഡിയില്‍ ക്രൂരപീഡനം: സക്കരിയ്യ അല്‍ സുബൈദി ആശുപത്രിയില്‍
X

ജറുസലേം: ദിവസങ്ങള്‍ക്കു മുമ്പ് അതീവസുരക്ഷയുള്ള ഗില്‍ബോവ ജയിലില്‍നിന്ന് രക്ഷപ്പെടുകയും പിന്നീട് ഇസ്രായേല്‍ സൈന്യത്തിന്റെ പിടിയിലാവുകയും ചെയ്ത ഫലസ്തീന്‍ തടവുകാരന്‍ സക്കറിയ അല്‍ സുബൈദിക്ക് കസ്റ്റഡിയില്‍ ക്രൂരപീഡനമെന്ന് റിപോര്‍ട്ട്. സൈന്യത്തിന്റെ മൃഗീയ മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ സക്കറിയ്യയെ ചികിത്സയ്ക്കായി രാംബം ആശുപത്രിയിലേക്ക് മാറ്റിയതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന്റെ ക്രൂരമായ മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റതോടെയാണ് സക്കരിയ്യയെ ആശുപത്രിയിലേക്ക് മാറ്റിയത്. 'തടവുകാരനായ അല്‍സുബൈദിയെ ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷമാണ് ചികിത്സയ്ക്കായി മാറ്റിയത്, മര്‍ദ്ദനത്തില്‍ അദ്ദേഹത്തിന്റെ ഇടത് കണ്ണിന് മുറിവേറ്റതായി

അറസ്റ്റിലായ തടവുകാരുടെ പ്രതിഭാഗം അഭിഭാഷകന്‍ അല്‍മായാദീന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പിടിയിലായ നാലുപ്രതികളുടെ കസ്റ്റഡി അടുത്ത ഞായറാഴ്ച വരെ നീട്ടി കേന്ദ്ര തൊഴില്‍ കോടതി ഉത്തരവിട്ടിരുന്നു. അതേസമയം, പ്രതികളെ അവരുടെ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്താന്‍ ഇസ്രായേല്‍ അധികൃതര്‍ അനുവദിച്ചില്ല.

ഇസ്രായേലിയിലെ അതീവ സുരക്ഷയുള്ള ജയിലുകളിലൊന്നായ ഗില്‍ബോവയില്‍നിന്ന് തിങ്കളാഴ്ചയാണ് ആറു ഫലസ്തീന്‍ തടവുകാര്‍ രക്ഷപ്പെട്ടത്.

മഹ്മൂദ് അര്‍ദയെയും യാക്കൂബ് ഖദ്രിയെയും വീണ്ടും അറസ്റ്റുചെയ്ത് ഒരു ദിവസത്തിനുശേഷം, ശനിയാഴ്ച പുലര്‍ച്ചെ സക്കറിയ അല്‍ സുബൈദിയെയും മുഹമ്മദ് അര്‍ദയെയും അധിനിവേശ സേന പിടികൂടിയതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രക്ഷപ്പെട്ട ഐഹാം കമ്മാജി, മുനാദല്‍ യാക്കൂബ് നഫിയത്ത് എന്നിവര്‍ക്കായി ഇസ്രായേല്‍ സൈന്യം തിരച്ചില്‍ തുടരുകയാണ്.

Next Story

RELATED STORIES

Share it