Sub Lead

അയോധ്യയിലെ ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട പൂജാരിക്കും പോലിസുകാര്‍ക്കും കൊവിഡ്

രാമക്ഷേത്രം നിര്‍മിക്കുന്നതോടെ രാജ്യം കൊറോണ വൈറസില്‍ നിന്ന് മുക്തമാകുമെന്ന് ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് അയോധ്യയിലെ പൂജാരിക്കും സുരക്ഷയിലുള്ള പോലിസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുന്നത്.

അയോധ്യയിലെ ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട പൂജാരിക്കും പോലിസുകാര്‍ക്കും കൊവിഡ്
X

ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട ഒരു പൂജാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സുരക്ഷയിലുണ്ടായിരുന്ന 16 പോലിസുകാര്‍ക്കും രോഗം ബാധിച്ചതായി കണ്ടെത്തി.

ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാനുള്ള ഭൂമി പൂജ ഓഗസ്റ്റ് അഞ്ചിനാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

രാമക്ഷേത്രം നിര്‍മിക്കാനിരിക്കുന്ന സ്ഥലത്ത് പതിവായി പൂജ നടത്തുന്ന നാല് പേരില്‍ പ്രദീപ് ദാസ് എന്ന പൂജാരിക്കാണ് കൊവിഡ് പോസിറ്റീവായി കണ്ടെത്തിയത്. ഇയാള്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

രാമക്ഷേത്രം നിര്‍മിക്കുന്നതോടെ രാജ്യം കൊറോണ വൈറസില്‍ നിന്ന് മുക്തമാകുമെന്ന് ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് അയോധ്യയിലെ പൂജാരിക്കും സുരക്ഷയിലുള്ള പോലിസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുന്നത്.

Next Story

RELATED STORIES

Share it