Sub Lead

'ഡല്‍ഹിയിലെ ഇവിഎം ബട്ടണ്‍ സ്‌നേഹത്തോടെ അമര്‍ത്തിയാല്‍ മതി': അമിത് ഷായുടെ പരാമര്‍ശത്തിനെതിരേ പ്രശാന്ത് കിഷോര്‍

ഫെബ്രുവരി 8ന് ഡല്‍ഹിയിലെ ഇ.വി.എമ്മിന്റെ ബട്ടണ്‍ സ്‌നേഹത്തോടെ അമര്‍ത്തിയാല്‍ മതി. ചെറിയ കറന്റായിരിക്കും, പക്ഷേ പരസ്പര സാഹോദര്യവും ഐക്യവും അപകടത്തിലാവില്ല എന്നായിരുന്നു പ്രശാന്തിന്റെ ടീറ്റ്.

ഡല്‍ഹിയിലെ ഇവിഎം ബട്ടണ്‍ സ്‌നേഹത്തോടെ അമര്‍ത്തിയാല്‍ മതി: അമിത് ഷായുടെ പരാമര്‍ശത്തിനെതിരേ പ്രശാന്ത് കിഷോര്‍
X

ന്യൂഡല്‍ഹി: വോട്ടിങ് മെഷീനിലെ ബട്ടണ്‍ രോഷത്തോടെ അമര്‍ത്തണമെന്ന അമിത് ഷായുടെ പരാമര്‍ശത്തിനെതിരേ ജെഡിയു നേതാവും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍. ഡല്‍ഹിയിലെ ഇവിഎമ്മിന്റെ ബട്ടണ്‍ സ്‌നേഹത്തോടെ അമര്‍ത്തിയാല്‍ മതിയെന്നാണ് പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തത്.ഫെബ്രുവരി 8ന് ഡല്‍ഹിയിലെ ഇ.വി.എമ്മിന്റെ ബട്ടണ്‍ സ്‌നേഹത്തോടെ അമര്‍ത്തിയാല്‍ മതി. ചെറിയ കറന്റായിരിക്കും, പക്ഷേ പരസ്പര സാഹോദര്യവും ഐക്യവും അപകടത്തിലാവില്ല എന്നായിരുന്നു പ്രശാന്തിന്റെ ഹിന്ദിയിലുള്ള ട്വീറ്റ.

ഡല്‍ഹിയില്‍ ഷഹീന്‍ ബാഗ് ഉണ്ടാവരുതെന്നും അതിനായി തെരഞ്ഞെടുപ്പില്‍ താമരക്ക് വോട്ട് ചെയ്യണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ ബാഗില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം ദേശീയ ശ്രദ്ധനേടിയ സാഹചര്യത്തിലായിരുന്നു അമിത് ഷായുടെ പ്രസ്താവന.

'ഫെബ്രുവരി 8ന് നിങ്ങള്‍ (വോട്ടിംഗ് മെഷീനില്‍) ബട്ടണ്‍ അമര്‍ത്തുമ്പോള്‍, കോപത്തോടെ അങ്ങനെ ചെയ്യുക, ഷഹീന്‍ ബാഗില്‍ അതിന്റെ ആഘാതം അനുഭവപ്പെടുമെന്നായിരുന്ന ഷാ തന്റെ റാലിയില്‍ പരാമര്‍ശിച്ചിരുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിക്ക് നിങ്ങള്‍ നല്‍കിയ വോട്ട് ഡല്‍ഹിയേയും രാജ്യത്തെയും സുരക്ഷിതമാക്കുകയും ഷഹീന്‍ ബാഗ് പോലുള്ള ആയിരക്കണക്കിന് സംഭവങ്ങള്‍ തടയുകയും ചെയ്യുമെന്നായിരുന്നു ബാബര്‍പൂര്‍ നിയോജകമണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെ മോദിയുടെ പരാമര്‍ശം.

ബിഹാറില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയുവിന്റെ വൈസ് പ്രസിഡന്റായ കിഷോര്‍ പൗരത്വ നിയമത്തെ ശക്തമായ എതിര്‍ക്കുന്നയാളാണ്. പൗരത്വ നിയമം നടപ്പാക്കാതിരിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ പ്രശാന്ത് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ ആം ആദ്മി പാര്‍ട്ടിക്കായി പദ്ധതി തയാറാക്കിയത് പ്രശാന്ത് കിഷോറിന്റെ ഐപാക് (പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി) ആണ്. 2014ലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വേണ്ടി പദ്ധതികള്‍ തയാറാക്കിയതും പ്രശാന്ത് കിഷോറിന്റെ ഐപാക് ആയിരുന്നു.

Next Story

RELATED STORIES

Share it