Sub Lead

തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കം; എസ് ഡി പി ഐ നേതൃസംഗമം നടത്തി

തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കം; എസ് ഡി പി ഐ നേതൃസംഗമം നടത്തി
X

പാലക്കാട്: വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി എസ് ഡി പി ഐ ബ്രാഞ്ച് മുതല്‍ ജില്ലാ ഭാരവാഹികളെ പങ്കെടുപ്പിച്ച് ജില്ലാ നേതൃസംഗമം സംഘടിപ്പിച്ചു. പട്ടാമ്പി ഓങ്ങല്ലൂര്‍ ഗ്രാന്റ് ഇവന്റ് സെന്ററില്‍ നടന്ന നേതൃസംഗമം സംസ്ഥാന ജന.സെക്രട്ടറി റോയ് അറക്കല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന.സെക്രട്ടറി പി കെ ഉസ്മാന്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ഷെഹീര്‍ ചാലിപ്പുറം അധ്യക്ഷത വഹിച്ചു. ജില്ലാ വൈ. പ്രസിഡന്റ് അലവി കെ ടി സ്വാഗതവും, പട്ടാമ്പി നിയോജക മണ്ഡലം പ്രസിഡന്റ് അബൂബക്കര്‍ ചെറുകോട് നന്ദിയും പറഞ്ഞു.

ജില്ലാ വൈ. പ്രസിഡന്റ് ഷെരീഫ് പട്ടാമ്പി, ജില്ലാ സെക്രട്ടറി റുഖിയ അലി , ജില്ല ട്രഷറര്‍ എ വൈ കുഞ്ഞിമുഹമ്മദ്, ജില്ലാ കമ്മറ്റിയംഗങ്ങളായ അലി കെ ടി, ഹംസ ചളവറ, മണ്ഡലം കമ്മററി ഭാരവാഹികളായ നാസര്‍ തൃത്താല, താഹിര്‍ കൂനംമൂച്ചി, മുഹമ്മദ് മുസ്ഥഫ (ഷാജി ) എന്നിവര്‍ പങ്കെടുത്തു.





Next Story

RELATED STORIES

Share it