Sub Lead

ഗര്‍ഭിണികളുടെ സ്ഥിതി ഗുരുതരം; ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അട്ടപ്പാടിയില്‍

ഗര്‍ഭിണികളുടെ സ്ഥിതി ഗുരുതരം; ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അട്ടപ്പാടിയില്‍
X

പാലക്കാട്: അട്ടപ്പാടിയിലെ ഗര്‍ഭിണികളുടെ സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കുന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അട്ടപ്പാടിയില്‍ സന്ദര്‍ശനത്തിനെത്തി. കോട്ടത്തറ ആശുപത്രി, ശിശുമരണം നടന്ന ഊരുകള്‍ എന്നിവിടങ്ങളിലാണ് മന്ത്രി ഇന്ന് സന്ദര്‍ശനം നടത്തുക.

അട്ടപ്പാടിയിലെ ഗര്‍ഭിണികളുടെ സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കുന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അട്ടപ്പാടിയിലെ ഗര്‍ഭിണികളില്‍ 58 ശതമാനവും ഹൈറിസ്‌ക് വിഭാഗത്തിലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവരില്‍ ആദിവാസി ഗര്‍ഭിണികളില്‍ നാലിലൊന്നും തൂക്കക്കുറവുള്ളവരാണെന്നും ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അട്ടപ്പാടിയില്‍ നവജാത ശിശു മരണം തുടര്‍ക്കഥയായ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് കണക്കെടുപ്പ് നടത്തിയത്. രക്തക്കുറവ്, പോഷകാഹാരക്കുറവ്, ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചക്കുറവ്, അരിവാള്‍ രോഗം, ഗര്‍ഭം അലസാന്‍ സാധ്യതയുള്ളവര്‍ ഗര്‍ഭിണിയുടെ ഭാരക്കുറവ്, ജന്മനാ പ്രമേഹമുള്ളവര്‍ തുടങ്ങി വിവിധ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ഗര്‍ഭിണികളെ ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇത്തരത്തില്‍ കണക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ആകെയുള്ള 426 ഗര്‍ഭിണികളില്‍ 245 പേരാണ് ഹൈറിസ്‌കില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതില്‍ തന്നെ ആദിവാസികളുടെ സ്ഥിതിയാണ് കൂടുതല്‍ ഗുരുതരം.

191 ആദിവാസി ഗര്‍ഭിണികള്‍ ഹൈ റിസ്‌ക്ക് വിഭാഗത്തിലാണുള്ളത്. അരിവാള്‍ രോഗികളായ 17 ഗര്‍ഭിണികള്‍ അട്ടപ്പാടിയിലുണ്ട്. ആദിവാസി ഗര്‍ഭിണികളില്‍ 90 പേര്‍ക്ക് തൂക്കകുറവും ഹീമോഗ്ലോബിന്റെ കുറവുള്ള 115 പേരുമുണ്ടെന്ന് സര്‍ക്കാര്‍ രേഖകളില്‍ നിന്നും വ്യക്തമാകുന്നു. സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തവരുടെ മാത്രം കണക്കാണിത്. ഇതിലുമേറെയുണ്ടാകുമെന്ന് ആരോഗ്യവകുപ്പും കരുതുന്നു. അതിനാല്‍ വിവിധ വകുപ്പുകളുടെ സഹായത്താല്‍ കൃത്യമായ പട്ടിക തയാറാക്കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്.

അട്ടപ്പാടിയിയിലെ ശിശുമരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. കെഎസ്‌യു സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ അഗളിയില്‍ ഏകദിന ഉപവാസം നടത്തി. സര്‍ക്കാര്‍ അട്ടപ്പാടിയിയില്‍ കൂട്ടക്കുരുതി നടത്തു യാണെന്ന് കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്ത് ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം തിങ്കളാഴ്ച അട്ടപ്പാടിയിലെത്തുന്നുണ്ട്.

Next Story

RELATED STORIES

Share it