Sub Lead

മാപ്പ് പറഞ്ഞില്ല; പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ വിധിച്ച് സുപ്രിംകോടതി

ചീഫ് ജസ്റ്റിസിനും മുന്‍ ചീഫ് ജസ്റ്റിസുമാര്‍ക്കുമെതിരായ വിമര്‍ശനത്തില്‍ പുനര്‍വിചാരത്തിന് അവസാന വിചാരണ ദിവസവും അര മണിക്കൂര്‍ അനുവദിച്ചിട്ടും അണുവിട മാറാന്‍ പ്രശാന്ത് ഭൂഷണ്‍ തയാറായിരുന്നില്ല.

മാപ്പ് പറഞ്ഞില്ല;  പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ വിധിച്ച് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിമാരെ വിമര്‍ശിച്ച കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ സുപ്രിംകോടതി ശിക്ഷ വിധിച്ചു. സെപ്തംബര്‍ 15ന് മൂമ്പ് പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം തടവും അഭിഭാഷകവൃത്തിയില്‍ നിന്ന് മൂന്ന് വർഷം
വിലക്കും ഏര്‍പ്പെടുത്തും. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ശിക്ഷ വിധിച്ചത്.

താന്‍ മാപ്പു പറയില്ലെന്ന നിലപാട് ചൊവ്വാഴ്ച നടന്ന അവസാന വാദത്തിലും പ്രശാന്ത് ഭൂഷണ്‍ ആവര്‍ത്തിച്ചിരുന്നു. മാപ്പ് പറയുന്നതിന് മൂന്ന് ദിവസം കോടതി സമയം നല്‍കിയിരുന്നെങ്കിലും പ്രശാന്ത് ഭൂഷണ്‍ വഴങ്ങിയിരുന്നില്ല. ഉത്തമ ബോധ്യത്തോടെയാണ് വിമര്‍ശനമുന്നയിച്ചത്. ഖേദം പ്രകടിപ്പിച്ചാല്‍ മനഃസാക്ഷിയെയും സുപ്രീംകോടതിയെയും അവഹേളിക്കുന്നതിന് തുല്യമാകും. മാപ്പുപറയാന്‍ നിര്‍ബന്ധിക്കുന്നത് ശരിയല്ലെന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കിയിരുന്നു.

താന്‍ കോടതിയില്‍ നിന്ന് ദയ ആഗ്രഹിക്കുന്നില്ലെന്നും ജനാധിപത്യം സംരക്ഷിക്കാന്‍ ജയിലില്‍ പോവാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോടതി വിധിക്കുന്ന എന്ത് ശിക്ഷയും അനുഭവിക്കാന്‍ തയാറാണെന്നും പ്രശാന്ത് ഭൂഷണ്‍ അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസിനും മുന്‍ ചീഫ് ജസ്റ്റിസുമാര്‍ക്കുമെതിരായ വിമര്‍ശനത്തില്‍ പുനര്‍വിചാരത്തിന് അവസാന വിചാരണ ദിവസവും അര മണിക്കൂര്‍ അനുവദിച്ചിട്ടും അണുവിട മാറാന്‍ പ്രശാന്ത് ഭൂഷണ്‍ തയാറായിരുന്നില്ല.

Next Story

RELATED STORIES

Share it