Sub Lead

പ്രഫുല്‍ പട്ടേല്‍ ഫിഫ കൗണ്‍സില്‍ അംഗമായി; പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍

വോട്ടിങ് അവകാശമുള്ള 46 അംഗങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ പ്രഫുല്‍ പട്ടേല്‍ 38 വോട്ടുകള്‍ നേടി

പ്രഫുല്‍ പട്ടേല്‍ ഫിഫ കൗണ്‍സില്‍ അംഗമായി; പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍
X

ക്വാലാലംപൂര്‍: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റായ പ്രഫുല്‍ പട്ടേല്‍ ഫിഫ(ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷനല്‍ അസോസിയേഷന്‍) എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് പ്രഫുല്‍ പട്ടേല്‍. ക്വാലാലംപുരില്‍ നടന്ന 29മത് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനിലാണ് തിരഞ്ഞെടുപ്പ് നടന്നത്. വോട്ടിങ് അവകാശമുള്ള 46 അംഗങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ പ്രഫുല്‍ പട്ടേല്‍ 38 വോട്ടുകള്‍ നേടി. ഇന്ത്യയ്ക്ക് പുറമേ, ഖത്തര്‍, സൗദി അറേബ്യ, ഫിലിപ്പീന്‍സ്, കൊറിയ റിപ്പബ്ലിക്ക്, ചൈന, ഇറാന്‍, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ളവരും എക്‌സിക്യൂട്ടീവ് കൗണ്‍സിലിലേക്കുള്ള വോട്ടെടുപ്പില്‍ മല്‍സരിച്ചു. 2019 മുതല്‍ 2023 നാലുവര്‍ഷമാണ് പ്രഫുല്‍ പട്ടേല്‍ ഫിഫ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ കാലാവധി. ഇന്ത്യന്‍ ഫുട്‌ബോളിലെ നാഴിക്കല്ലാണ് പട്ടേലിന്റെ പദവിയെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് സുബ്രത ദത്ത പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃമികവ് ഇന്ത്യന്‍ ഫുട്‌ബോളിനെ ഉന്നതങ്ങളിലെത്തിക്കും. ഇതുവഴി ഏഷ്യന്‍ ഫുട്‌ബോളിനും നേട്ടമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.




Next Story

RELATED STORIES

Share it