- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം റമദാൻ ആഘോഷമെന്ന വിദ്വേഷ പരാമർശവുമായി പ്രഫുൽ പട്ടേൽ
ദ്വീപിലെ ഭരണകൂടത്തിനെതിരായ ക്യാംപയിന്‍ നടത്തുന്നത് കേരളമാണെന്നും പ്രഫുൽ പട്ടേൽ ആരോപിച്ചു.

കൊച്ചി: ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം റമദാൻ ആഘോഷമെന്ന വിദ്വേഷ പരാമർശവുമായി പ്രഫുൽ പട്ടേൽ. ലക്ഷദ്വീപിലെ വിവാദ നടപടികളെ ന്യായീകരിച്ചാണ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ വിദ്വേഷ പരാമർശവുമായി രംഗത്തെത്തിയത്. ലക്ഷദ്വീപിൽ സ്വീകരിച്ചത് കരുതൽ നടപടികൾ മാത്രമാണെന്നാണ് അദ്ദേഹത്തിന്‍റെ വിശദീകരണം.
ലക്ഷദ്വീപിൽ കൊവിഡ് വ്യാപനം ശക്തമാകാൻ കാരണം റമദാൻ ആഘോഷമാണ്. ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്കെതിരെയുള്ള കേസ് കേന്ദ്രസർക്കാരിനെതിരായ പരാമർശങ്ങളുടെ പേരിലാണ്. ദ്വീപിലെ ഭരണകൂടത്തിനെതിരായ ക്യാംപയിന്‍ നടത്തുന്നത് കേരളമാണെന്നും പ്രഫുൽ പട്ടേൽ ആരോപിച്ചു.
കഴിഞ്ഞ 73 വര്‍ഷമായി ദ്വീപില്‍ വികസനമില്ല. വികസനത്തെ എതിർക്കുന്നവരാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾക്ക് പിന്നിൽ. മദ്യം അനുവദിച്ചത് ടൂറിസം വികസത്തിന് വേണ്ടിയാണ്. ഇതിനെ വര്‍ഗീയമായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇന്ന് ലക്ഷദ്വീപിലെത്തുന്ന പ്രഫുൽ പട്ടേൽ അവസാന നിമിഷം വഴി മാറ്റി. നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ശേഷം കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് പോകാനായിരുന്നു പട്ടേൽ പദ്ധതിയിട്ടിരുന്നത്. എന്നാൽ കേരളത്തിലെത്താതെ നേരിട്ട് ലക്ഷദ്വീപിലേക്ക് പോകുന്ന രീതിയിലാണ് അദ്ദേഹത്തിന്‍റെ യാത്ര ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത്. പട്ടേൽ ഒളിച്ചോടിയെന്ന് ടിഎൻ പ്രതാപൻ എംപി പരിഹസിച്ചു. അഞ്ച് ദിവസത്തെ സന്ദർശനത്തിനായാണ് അഡ്‌മിനിസ്‌ട്രേറ്റർ ദ്വീപിലെത്തുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















