Latest News

അതിര്‍ത്തി വഴി കടത്തുന്ന മയക്കുമരുന്ന് ശൃംഖല തകര്‍ത്തു; 4.13 കിലോ ഹെറോയിന്‍ പിടികൂടി

അതിര്‍ത്തി വഴി കടത്തുന്ന മയക്കുമരുന്ന് ശൃംഖല തകര്‍ത്തു; 4.13 കിലോ ഹെറോയിന്‍ പിടികൂടി
X

ചണ്ഡീഗഡ്: അതിര്‍ത്തി കടന്നുള്ള മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖല തകര്‍ത്ത് പഞ്ജാബ് പോലിസ്. പ്രതികളില്‍ നിന്ന് 4.13 കിലോഗ്രാം ഹെറോയിന്‍ പിടികൂടി. ഇവരെ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. പ്രതികള്‍ മുന്‍പും എന്‍ഡിപിഎസ് ആക്ട്, ആയുധ നിയമം എന്നിവ പ്രകാരമുള്ള കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലിസ് ഡയറക്ടര്‍ ജനറല്‍ ഗൗരവ് യാദവ് വ്യക്തമാക്കി.

യൂറോപ്പില്‍ ആസ്ഥാനമായുള്ള ഹാന്‍ഡ്ലര്‍മാരുമായും നിലവില്‍ ജയിലിലുള്ള കുറ്റവാളികളുമായും പ്രതികള്‍ക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മജ്ഹ, ദോബ മേഖലകളിലുടനീളം മയക്കുമരുന്ന് വിതരണം ചെയ്യുന്നതിനും അതിര്‍ത്തി കടന്ന കള്ളക്കടത്തിനും ഇവര്‍ സഹായം നല്‍കിയിരുന്നുവെന്നും പോലിസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അമൃത്‌സര്‍ ജില്ലയിലെ സുല്‍ത്താന്‍വിന്‍ഡ് പോലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ശൃംഖലയിലെ മറ്റ് അംഗങ്ങളെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it