Sub Lead

പോപുലര്‍ ഫ്രണ്ട് ദേശീയ ആരോഗ്യ കാംപയിന്‍ സമാപിച്ചു; കുത്തഴിഞ്ഞ ജീവിതരീതി സമൂഹത്തേയും രാഷ്ട്രത്തേയും തകര്‍ക്കുമെന്ന് നാസറുദ്ദീന്‍ എളമരം

പോപുലര്‍ ഫ്രണ്ട് ദേശീയ ആരോഗ്യ കാംപയിന്‍ സമാപിച്ചു; കുത്തഴിഞ്ഞ ജീവിതരീതി സമൂഹത്തേയും രാഷ്ട്രത്തേയും തകര്‍ക്കുമെന്ന് നാസറുദ്ദീന്‍ എളമരം
X

മലപ്പുറം: കുത്തഴിഞ്ഞ ജീവിതരീതി വ്യക്തികളെ എന്നപോലെ സമൂഹത്തേയും രാഷ്ട്രത്തേയും തകര്‍ക്കുമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരം പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം ദേശീയ ആരോഗ്യ കാംപയിന്റെ സംസ്ഥാനതല സമാപനം മഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യ മേഖലയിലെ പ്രതിസന്ധി പ്രപഞ്ചത്തിന്റെ താളക്രമത്തെ പോലും ബാധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മളുടെ ആരോഗ്യത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ക്കല്ല, വ്യക്തികള്‍ക്കാണ് ജാഗ്രതയുണ്ടാവേണ്ടത്. സര്‍ക്കാരിന്റെ ആരോഗ്യ മേഖലയില്‍ നിന്നുള്ള പിന്‍മാറ്റം യഥാര്‍ത്ഥത്തില്‍ ആരോഗ്യരംഗത്തെ തളര്‍ത്തുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് ആര്‍എംഒ ഡോ.വി അബ്ദുല്‍ ജലീല്‍ ആരോഗ്യ ബോധവല്‍കരണം നല്‍കി.

സമാപന സമ്മേളനത്തില്‍ മഞ്ചേരി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ വി കെ മുജീബ് റഹ്മാന്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി അംഗം പി അബ്ദുല്‍ അസീസ്, സോണല്‍ പ്രസിഡന്റ് സി അബ്ദുല്‍ നാസര്‍, സോണല്‍ സെക്രട്ടറി വി കെ അബ്ദുല്‍ അഹദ്, ജില്ലാ പ്രസിഡന്റുമാരായ വി സിറാജ്, കരീം മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സമാപനത്തോടനുബന്ധിച്ച് ക്രോസ് കണ്‍ട്രി മത്സരവും കൂട്ടയോട്ടവും സംഘടിപ്പിച്ചു. പയ്യനാട് ചോലക്കലില്‍ നിന്നാരംഭിച്ച ക്രോസ് കണ്‍ട്രി മത്സരം വേള്‍ഡ് മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സ് താരം എ അബ്ദുസ്സമദ് അരീക്കോട് ഫ്‌ളാഗ് ഓഫ് ചെയ്തു. മല്‍സരത്തില്‍ ഷിബിന്‍ ചന്ദ്രന്‍ ഒന്നാം സ്ഥാനം നേടി. കെ വി ഷുക്കാര്‍, മുര്‍ത്താസ് അലി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കിഴക്കേതലയില്‍ നിന്നാരംഭിച്ച കൂട്ടയോട്ടം സൗത്ത് ഇന്ത്യന്‍ ബോഡി ബില്‍ഡര്‍ റഫീഖ് സി പി ഇരുമ്പുഴി ഫ്‌ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് ആയോധനകലാ പ്രദര്‍ശനവും യോഗാ പ്രദര്‍ശനവും നടത്തി. വേള്‍ഡ് മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സ് താരം എ അബ്ദുസ്സമദ് മാസ്റ്ററെ വേദിയില്‍ മൊമെന്റോ നല്‍കി ആദരിച്ചു. നവംബര്‍ 16നാണ് കാംപയിന്‍ ആരംഭിച്ചത്.

Next Story

RELATED STORIES

Share it