പതാക ഉയര്‍ത്തി; പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനത്തിലേക്ക് ഒഴുകി ആയിരങ്ങള്‍

ആലപ്പുഴ: റിപബ്ലിക്കിനെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയത്തി പോപുലര്‍ ഫ്രണ്ട് നടത്തുന്ന ജനമഹാസമ്മേളനത്തോടനുബന്ധിച്ച് സമ്മേളന നഗരിയായ ആലപ്പുഴ ബീച്ചില്‍ രാവിലെ പതാക ഉയര്‍ത്തി. പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീറാണ് പതാക ഉയര്‍ത്തിയത്. സംസ്ഥാന സെക്രട്ടറി എസ് നിസാര്‍, സംസ്ഥാന ട്രഷറര്‍ കെ എച്ച് നാസര്‍, സംസ്ഥാന സമിതി അംഗങ്ങള്‍, ജില്ലാ ഭാരവാഹികള്‍ പങ്കെടുത്തു. വൈകീട്ട് 4.30ന് കല്ലുപാലം ജങ്ഷനില്‍ നിന്നാണ് വളണ്ടിയര്‍ മാര്‍ച്ച് ആരംഭിക്കുന്നത്. തുടര്‍ന്ന് ബീച്ചില്‍ നടക്കുന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒ എം എ സലാം ഉദ്ഘാടനം ചെയ്യും. മുന്‍ എംപി മൗലാന ഉബൈദുള്ള ഖാന്‍ ആസ്മി മുഖ്യാതിഥിയായിരിക്കും.
രാവിലെ മുതല്‍ തന്നെ സമ്മേളന നഗരിയിലേക്ക് ആളുകള്‍ എത്തി തുടങ്ങി. ആലപ്പുഴയിലേക്കുള്ള റോഡുകളും സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞു. ട്രെയിനിലും കെഎസ്ആര്‍ടിസി-സ്വകാര്യ ബസ്സുകളിലും സ്വകാര്യ വാഹനങ്ങളിലുമായി ആയിരങ്ങളാണ് സമ്മേളന നഗരയിലേക്ക് എത്തുന്നത്.
വൈകീട്ട് 4.30ന് കല്ലുപാലത്ത് നിന്നാരംഭിക്കുന്ന വോളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയും ആലപ്പുഴ ബീച്ചില്‍ സമാപിക്കും. പൊതുസമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിക്കും. എ അബ്ദുല്‍ സത്താര്‍, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, കെ അംബുജാക്ഷന്‍, എം എസ് സാജിദ്, വി എം ഫത്തഹുദ്ദീന്‍ റഷാദി, പി എം ജസീല, അഡ്വ.കെ പി മുഹമ്മദ്, പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി എന്നിവര്‍ പങ്കെടുക്കും.
RELATED STORIES
പെന്ഷന് വെട്ടിക്കുറയ്ക്കല്‍: മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ നിയമസഭാ...
28 Jun 2022 12:50 PM GMTമദ്റസ വിദ്യാര്‍ഥിക്ക് നേരെ ഹിന്ദുത്വ ആക്രമണം
28 Jun 2022 12:40 PM GMTമുഖ്യമന്ത്രി എന്തുകൊണ്ടാണ് നിയമവഴി സ്വീകരിക്കാത്തത്; സ്വര്‍ണക്കടത്ത്...
28 Jun 2022 12:28 PM GMTപ്ലാസ്റ്റിക് നിരോധനം ജൂലൈ 1 മുതല്‍
28 Jun 2022 12:19 PM GMTഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നേരിട്ട് വിമാനം: ഇസ്രായേലും സൗദിയും ചര്‍ച്ച...
28 Jun 2022 12:06 PM GMTഎന്ത് അസംബന്ധവും വിളിച്ച് പറയാമെന്നാണോ, മകളെക്കുറിച്ച് പറഞ്ഞാല്‍...
28 Jun 2022 11:59 AM GMT