പോപുലര്‍ ഫ്രണ്ട് വേട്ട: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രതിഷേധ മാര്‍ച്ച് നടത്തി
പോപുലര്‍ ഫ്രണ്ട് ഓഫിസുകളും നേതാക്കളുടെ വീടുകളും റെയ്ഡ് ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ഇ ഡി യുടെ ഇടപെടലുകള്‍ പ്രതിപക്ഷ സ്വരങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള സംഘ്പരിവാര്‍ പദ്ധതിയുടെ തുടര്‍ച്ചയാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കുറ്റപ്പെടുത്തി.

തിരുവനന്തപുരം: പോപുലര്‍ഫ്രണ്ട് നേതാക്കളെ അന്യായമായി കസ്റ്റഡിയിലെടുക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വിവിധയിടങ്ങളിലെ ഓഫിസുകള്‍ റെയ്ഡ് നടത്തുകയും ചെയ്ത എന്‍ഐഎ, ഇഡി നടപടികളില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറത്ത് റാലി നടത്തി.
പോപുലര്‍ ഫ്രണ്ട് ഓഫിസുകളും നേതാക്കളുടെ വീടുകളും റെയ്ഡ് ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ഇ ഡി യുടെ ഇടപെടലുകള്‍ പ്രതിപക്ഷ സ്വരങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള സംഘ്പരിവാര്‍ പദ്ധതിയുടെ തുടര്‍ച്ചയാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കുറ്റപ്പെടുത്തി.
കേരള സര്‍ക്കാറിനെതിരെ ഗവര്‍ണറെ മുന്‍ നിര്‍ത്തി സംഘ്പരിവാര്‍ നടത്തുന്ന ശീതയുദ്ധവും ലക്ഷ്യം വെക്കുന്നത് പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കുന്നതിലാണ്. സംസ്ഥാന സര്‍ക്കാര്‍ പോലെ വളരെ വ്യവസ്ഥാപിതമായ ഭരണകൂട സംവിധാനത്തോട് പോലും യുദ്ധ പ്രഖ്യാപനം നടത്തി കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
ഹിന്ദുത്വ ഭരണകൂടം അധികാരത്തില്‍ വന്ന ശേഷം വിദ്യാര്‍ഥികള്‍, യുവാക്കള്‍, ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഭരണകൂട വേട്ടയുടെ ഇരകളായത്. സംഘ്പരിവാറിന്റെയും കേന്ദ്ര സര്‍ക്കാറിന്റേയും മുസ്ലീം സംഘടനകള്‍ക്കും സംവിധാനങ്ങള്‍ക്കുമെതിരായുള്ള വേട്ടയാടലുകളുടെ ഭാഗമായാണ് ഇന്ന് നടന്ന അറസ്റ്റും റെയ്ഡുമെല്ലാം. കേന്ദ്ര സര്‍ക്കാറിന്റെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ ബഹുജന മുന്നേറ്റങ്ങളുണ്ടാകണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആവശ്യപ്പെട്ടു.
RELATED STORIES
വൈദ്യശാസ്ത്ര രംഗം ചൂഷണ മുക്തമാകണമെങ്കില്‍ അഴിച്ചുപണികള്‍ അനിവാര്യം :...
1 Oct 2023 11:18 AM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില്‍ നിക്ഷേപകര്‍...
1 Oct 2023 10:09 AM GMTസംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്‍നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഇഡി പേടി: സിനിമക്കാര്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ ഭയപ്പെടുന്നുവെന്ന് ...
30 Sep 2023 5:49 AM GMT