Sub Lead

പോലിസുകാരന്‍ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍

പോലിസുകാരന്‍ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍
X

തിരുവനന്തപുരം: പോലിസുകാരന്‍ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം സിറ്റി എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ ആര്യനാട് പറണ്ടോട് സ്വദേശി ശ്രീജിത്ത് (29) ആണ് മരിച്ചത്. വീടിനടുത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എആര്‍ ക്യാമ്പിലെ ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെയാണ് ശ്രീജിത്ത് വീട്ടില്‍ മടങ്ങിയെത്തിയത്. ഈ മാസം 1-ന് ശ്രീജിത്തിന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. വൈകുന്നേരം സുഹൃത്തുക്കളെ കാണുകയും വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തിരുന്നതായാണ് വിവരം. ആത്മഹത്യയിലേക്ക് നയിക്കാനുണ്ടായ കാരണം വ്യക്തമല്ല. ശ്രീജിത്തിന്റെ മൃതദേഹം നിലവില്‍ ആര്യനാട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആര്യനാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Next Story

RELATED STORIES

Share it