Sub Lead

പാലായില്‍ കോളജ് വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊന്ന സംഭവം: ഒരാഴ്ച്ച നീണ്ട ആസൂത്രണമെന്ന് കുറ്റപത്രം

പാലായില്‍ കോളജ് വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊന്ന സംഭവം: ഒരാഴ്ച്ച നീണ്ട ആസൂത്രണമെന്ന് കുറ്റപത്രം
X

കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനിയെ കാമുകന്‍ കഴുത്തറുത്ത കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ കുറ്റപത്രം സമര്‍പ്പിച്ചത്. ഒരാഴ്ച ആസൂത്രണം ചെയ്താണ് കൊല നടത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ഒക്ടോബര്‍ ഒന്നിനാണ് പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷ എഴുതാനെത്തിയ വൈക്കം സ്വദേശിയായ നിഥിനാ മോള്‍ ദാരുണമായി കൊല്ലപ്പട്ടത്. നിഥിന മുന്‍ കാമുകനുമായി വീണ്ടും അടുത്തുവെന്ന സംശയമാണ് പ്രതിയായ അഭിഷേക് ബൈജുവിനെ കഴുത്തറുത്ത് കൊല്ലാന്‍ പ്രേരിപ്പിച്ചതെന്ന് കുറ്റപത്രം പറയുന്നു. കൃത്യമായ ആസൂത്രണത്തോടെ അഭിഷേക് കൊല നടത്തുകയായിരുന്നു.

ഒരാഴ്ച മുമ്പുതന്നെ പെട്ടെന്നെങ്ങനെ ഒരാളെ കൊല്ലാമെന്നതും ഏത് ഞരമ്പ് മുറിക്കണമന്നതും വെബ്‌സൈറ്റുകളിലൂടെ പ്രതി മനസിലാക്കി. ഇതിനായി 50ല്‍പരം വീഡിയോകള്‍ കണ്ടതായും അന്വേഷണ സംഘം കണ്ടെത്തി. ചെന്നൈയിലെ പ്രണയക്കൊലയുടെ വിശദാംശത്തെ കുറിച്ചുള്ള വീഡിയോ പലതവണ അഭിഷേക് കണ്ടുവെന്നും കുറ്റപത്രം പറയുന്നു. കൃത്യം നിര്‍വ്വഹിക്കാന്‍ പുതിയ ബ്ലേഡും വാങ്ങി. നിഥിനാമോളുടെ മുന്‍ കാമുകന്‍ ഉള്‍പ്പെടെ 80 സാക്ഷികളാണ് കേസിലുള്ളത്. ഫോറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ 48 രേഖകളും കുറ്റപത്രത്തോടൊപ്പം പോലിസ് ഹാജരാക്കി.

Next Story

RELATED STORIES

Share it