Sub Lead

ആര്‍എസ്എസ് ആസ്ഥാനത്തെ റെയ്ഡ്: പിടിച്ചെടുത്തവയില്‍ ബോംബ് നിര്‍മാണ സാമഗ്രികളും

വാളുകളും കഠാരകളും ഹൈഡ്രജന്‍ പെറോക്‌സൈഡും പോലിസ് ഇവിടെ നിന്ന് കണ്ടെത്തി. ബോംബ് നിര്‍മാണത്തിന് അടക്കം ഉപയോഗിക്കുന്ന രാസവസ്തുവാണ് ഹൈഡ്രജന്‍ പെറോക്‌സൈഡ്.

ആര്‍എസ്എസ് ആസ്ഥാനത്തെ റെയ്ഡ്: പിടിച്ചെടുത്തവയില്‍ ബോംബ് നിര്‍മാണ സാമഗ്രികളും
X

തിരുവനന്തപുരം: നെടുമങ്ങാട് ആര്‍എസ്എസ് ജില്ലാ കാര്യാലയത്തില്‍ നടന്ന പോലിസ് റെയ്ഡില്‍ പിടിച്ചെടുത്തത് ബോബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികളും മാരകായുധങ്ങളും. ശബരിമലയുടെ പേരില്‍ സംഘപരിവാരം ആഹ്വാനം ചെയ് ചെയ്ത ഹര്‍ത്താലിനിടെ നെടുമങ്ങാട് പോലിസ് സ്‌റ്റേഷന് നേരെ ബോംബേറുണ്ടായ സംഭവത്തിലാണ് റെയ്ഡ് നടന്നത്. വാളുകളും കഠാരകളും ഹൈഡ്രജന്‍ പെറോക്‌സൈഡും പോലിസ് ഇവിടെ നിന്ന് കണ്ടെത്തി. ബോംബ് നിര്‍മാണത്തിന് അടക്കം ഉപയോഗിക്കുന്ന രാസവസ്തുവാണ് ഹൈഡ്രജന്‍ പെറോക്‌സൈഡ്.

പോലിസ് സ്‌റ്റേഷനിലേക്ക് ബോംബ് എറിഞ്ഞ പ്രതി പ്രവീണ്‍ ഒളിവില്‍ കഴിഞ്ഞതിന്റെ തെളിവുകളും പോലിസ് ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രവീണിന് ലഭിച്ച ഒരു കൊറിയറിന്റെ രസീത് കാര്യാലയത്തില്‍ നിന്ന് പോലിസിന് ലഭിച്ചു. ഹര്‍ത്താല്‍ ദിവസം നാലു ബോംബുകളാണ് നെടുമങ്ങാട് പൊലിസ് സ്‌റ്റേഷനിലേക്ക് എറിഞ്ഞത്. പൊലിസുകാരുള്‍പ്പെടെ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ആര്‍എസ്എസ് ജില്ലാ പ്രചാരകായ പ്രവീണ്‍ സ്‌റ്റേഷനിലേക്ക് ബോംബെറിയുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവരികയും ചെയ്തിരുന്നു.

ഹര്‍ത്താലിനോടനുബന്ധിച്ച് നടന്ന അക്രമസംഭവങ്ങളില്‍ ബിജെപി നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ കസ്റ്റഡിയിലാണ്. നെടുമങ്ങാട്ടെ ആനാട് ബിജെപി പ്രവര്‍ത്തകര്‍ പൊലിസ് സംഘത്തെ ആക്രമിച്ചിരുന്നു. അക്രമികളെ കസ്റ്റിഡിയിലെടുത്ത് കൊണ്ടു പോവാന്‍ ശ്രമിക്കുന്നതിനിടെയാണ് ബിജെപിക്കാര്‍ പോലിസ് വാഹനം ആക്രമിച്ചത്. ഈ കേസിലും നിരവധിപേര്‍ അറസ്റ്റിലായിട്ടുണ്ട്


Next Story

RELATED STORIES

Share it