Latest News

പോസ്റ്റല്‍ വകുപ്പിന്റെ ക്രിസ്മസ് ആഘോഷത്തില്‍ ഗണഗീതം വേണമെന്ന നിര്‍ദേശവുമായി ബിഎംഎസ്, വ്യാപക വിമര്‍ശനം

പോസ്റ്റല്‍ വകുപ്പിന്റെ ക്രിസ്മസ് ആഘോഷത്തില്‍ ഗണഗീതം വേണമെന്ന നിര്‍ദേശവുമായി ബിഎംഎസ്, വ്യാപക വിമര്‍ശനം
X

തിരുവനന്തപുരം: പോസ്റ്റല്‍ വകുപ്പിന്റെ ക്രിസ്മസ് ആഘോഷത്തില്‍ ഗണഗീതം വേണമെന്ന നിര്‍ദേശവുമായി ബിഎംഎസ്. തിരുവനന്തപുരം മേഖലാ ഓഫീസിലെ ക്രിസ്മസ് ആഘോഷത്തില്‍ ഗണഗീതം ആലപിക്കണമെന്നാണ് ആവശ്യം. കരോളിനൊപ്പം ഗണഗീതം ആലപിക്കണമെന്നാണ് നിര്‍ദേശം.

ഗണഗീതം ആലപിക്കുന്നത് വീഡിയോ എടുക്കാനും സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ അനുവാദം നല്‍കണമെന്നും അനുമതി തേടിയുള്ള അപേക്ഷയില്‍ ആവശ്യപ്പെടുന്നുണ്ട്.

ഗണഗീതമെന്ന് പറയുന്നില്ലെങ്കിലും അപേക്ഷയില്‍ പറയുന്നത് നേരത്തെ എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള പുതിയ വന്ദേഭാരതിന്റെ ഉദ്ഘാടനയോട്ടത്തില്‍ വിദ്യാര്‍ഥികള്‍ ആലപിച്ച ഗാനം എന്നാണ്. അന്ന് ഗണഗീതമായിരുന്നു കുട്ടികള്‍ പാടിയത്. ഇത് ദേശശഭക്തി ഗാനമാണെന്നാണ് ബിഎംഎസിന്റെ വാദം.

നേരത്തെ എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള പുതിയ വന്ദേഭാരതിന്റെ ഉദ്ഘാടനയോട്ടത്തില്‍ വിദ്യാര്‍ഥികള്‍ പാടിയ ആര്‍എസ്എസ് ഗണഗീതത്തിന്റെ വീഡിയോ ദക്ഷിണ റെയില്‍വേ അവരുടെ ഫേയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചതോടെയാണ് സംഭവം വിവാദമായത്. വിമര്‍ശനം ഉയര്‍ന്നതോടെ ഈ പോസ്റ്റ് ദക്ഷിണ റെയില്‍വെ സമൂഹമാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്തിരുന്നു.

Next Story

RELATED STORIES

Share it